കാറിന് ഓയില്‍ ചോര്‍ച്ചയുണ്ടെന്നറിയിച്ച് 7,20,000 ദിര്‍ഹം തട്ടിയെടുത്ത നാലുപേര്‍ അറസ്റ്റില്‍
Aug 2, 2012, 21:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബായ്: ഏഷ്യക്കാരനായ യുവാവിന്റെ കാറിന് ഓയില്‍ ചോര്‍ച്ചയുണ്ടെന്നറിയിച്ച് 7,20,000 ദിര്‍ഹം തട്ടിയെടുത്ത നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ ബാങ്കില്‍ നിന്നും 720,000 ദിര്‍ഹവുമായി കാറില്‍ മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടര്‍ന്നാണ് യുവാക്കള്‍ പണം തട്ടിയെടുത്തത്.
കാറിന് ഓയില്‍ ചോര്‍ച്ചയുണ്ടെന്നറിയിച്ച ഉടനെ യുവാവ് കാറിനടിയില്‍ കുനിഞ്ഞു പരിശോധന നടത്തി. പരിശോധനയില്‍ ഓയില്‍ ചോര്‍ച്ച കണ്ടെത്താന്‍ യുവാവിന് കഴിഞ്ഞില്ല. അപ്പോഴേക്കും പണവുമായി യുവാക്കള്‍ കടന്നുകളഞ്ഞിരുന്നു.
യുവാവ് ഉടനെ പോലീസില്‍ വിവരമറിയിക്കുകയും സംഭവം നടന്ന കുറാഖാബത്തില്‍ യുവാക്കള്‍ സഞ്ചരിച്ച കാറിനായി തിരച്ചില്‍ നടത്തുകയും ചെയ്തു. തിരച്ചിലിനിടയില്‍ നാല് അഫ്ഗാന്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തി. യുവാക്കളില്‍ സംശയം തോന്നിയ പോലീസ് കാര്‍ പരിശോധിക്കുകയും ചെയ്തു.പണം കാറില്‍ നിന്നും കണ്ടെടുത്തതിനെത്തുടര്‍ന്ന് പോലീസ് നാലുയുവാക്കളേയും അറസ്റ്റ് ചെയ്തു. മുന്‍പും ഇതുപോലെ തട്ടിപ്പ് നടത്തി നിരവധി പേരില്‍ നിന്നും പണം തട്ടിയതായി പ്രതികള്‍ മൊഴി നല്‍കി.
English Summery
Oil-leak scam: Four held for stealing Dh720,000 in Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
