SWISS-TOWER 24/07/2023

എക്‌സ്‌പോ 2020; പവിലിയനുകളിലെ വിസ്മയ കാഴ്ചകള്‍ കാണാന്‍ ഭരണാധികള്‍ 3-ാം ദിവസവുമെത്തി, ആദ്യദിനം യുഎഇ, യുഎസ്, ഖസാകിസ്ഥാന്‍ പവിലിയനുകളില്‍

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 04.10.2021) ലോക എക്‌സ്പോ 2020 പവിലിയനുകളിലെ വിസ്മയ കാഴ്ചകള്‍ കാണാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആലു മക്തൂം, അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആലു നഹ്യാന്‍ എന്നിവര്‍ മൂന്നാം ദിവസവുമെത്തി.
Aster mims 04/11/2022

പര്യടനത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ച സൗദി, ഒമാന്‍ പവിലിയനുകള്‍ ഭരണാധികാരികള്‍ സന്ദര്‍ശിച്ചിരുന്നു. മൂന്നാം ദിനം യുഎഇ, റഷ്യന്‍, ഉഗാണ്‍ഡ, കുവൈത്, ഖത്വര്‍, ബഹ്റൈന്‍ പവിലിയനുകളിലായിരുന്നു സന്ദര്‍ശനം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആലു മക്തൂം എന്നിവരും എത്തിയിരുന്നു. 

എക്‌സ്‌പോ 2020; പവിലിയനുകളിലെ വിസ്മയ കാഴ്ചകള്‍ കാണാന്‍ ഭരണാധികള്‍ 3-ാം ദിവസവുമെത്തി, ആദ്യദിനം യുഎഇ, യുഎസ്, ഖസാകിസ്ഥാന്‍ പവിലിയനുകളില്‍

ശനിയാഴ്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്സ് ലെഡ്രിയാനുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രാന്‍സിന്റെ ദേശീയദിനം എക്‌സ്പോ വേദിയില്‍ ആഘോഷിച്ചു. ആദ്യദിനം യുഎഇ, യുഎസ്, ഖസാകിസ്ഥാന്‍ പവിലിയനുകളിലാണ് ഭരണാധികാരികള്‍ സന്ദര്‍ശനം നടത്തിയത്.

Keywords:  Dubai, News, Gulf, World, Visit, Reported by Qasim Udumbunthala, Officials came to see the wonders of the Expo pavilions
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia