യുഎഇ അടക്കമുള്ള 5 രാജ്യങ്ങളില്‍ നോര്‍ക്ക ഓഫീസുകള്‍ തുടങ്ങും

 


ADVERTISEMENT

യുഎഇ അടക്കമുള്ള 5 രാജ്യങ്ങളില്‍ നോര്‍ക്ക ഓഫീസുകള്‍ തുടങ്ങും
മലപ്പുറം: പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യുഎഇ അടക്കമുള്ള 5 രാജ്യങ്ങളില്‍ നോര്‍ക്ക ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‍ നോര്‍ക ചെയര്‍മാന്‍ അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി എം.എല്‍.എ അറിയിച്ചു. യുഎഇയെ കൂടാതെ സൗദി അറേബ്യ, മസ്ക്കറ്റ്, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലും നോര്‍ക്ക പ്രവര്‍ത്തനമാരംഭിക്കും. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടിയെടുക്കുമെന്നും അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി അറിയിച്ചു. മലപ്പുറത്ത് ചേര്‍ന്ന നോര്‍ക്ക യോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യമറിയിച്ചത്.

English Summery
Malappuram: NORKA will open offices in 5 countries including UAE. The other countries are Muscat, Saudi Arabia, Kuwait, Qatar. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia