ഫുട്‌ബോള്‍ മല്‍സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയ ഭാര്യയെ ടിവിയില്‍ കണ്ടു; ഭര്‍ത്താവ് വിവാഹമോചനം നേടി
Aug 16, 2015, 20:02 IST
ജിദ്ദ: (www.kvartha.com 16.08.2015) ഫുട്‌ബോള്‍ മല്‍സരം കാണാനെത്തിയ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവിന്റെ വാര്‍ത്ത ട്വിറ്ററില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഭര്‍ത്താവിനും ഭാര്യയ്ക്കും അനുകൂലമായും പ്രതികൂലമായും പോസ്റ്റുകളുണ്ട്.
ബ്രിട്ടനില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥിയാണ് ഭാര്യ ഫുട്‌ബോള്‍ മല്‍സരം കാണാന്‍ പോയതിനെ തുടര്‍ന്ന് വിവാഹബന്ധം വേര്‍പ്പെടുത്തിയത്. മല്‍സരം കാണാനെത്തിയ ഭാര്യയെ ടിവിയില്‍ കണ്ടതോടെയാണ് ഭര്‍ത്താവ് കടുത്ത തീരുമാനത്തിലെത്തിയത്. ലോഫ്റ്റസ് റോഡ് സ്‌റ്റേഡിയത്തില്‍ അല്‍ ഹിലാലും അല്‍ നസറും തമ്മിലുള്ള മല്‍സരം കാണാനാണ് യുവതി എത്തിയത്. ഭാര്യയെ ടിവിയില്‍ കണ്ടയുടനെ ഭര്‍ത്താവ് ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടു. തന്റെ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം മല്‍സരം കാണാന്‍ പോയ കാര്യം യുവതി പറയുകയും ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം മറ്റ് മല്‍സരങ്ങള്‍ കാണാനും പോയതായും യുവതി പറഞ്ഞു.
എന്നാല്‍ ഇതില്‍ ക്രുദ്ധനായ ഭര്‍ത്താവ് യുവതിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു.
SUMMARY: JEDDAH – A story about a Saudi young man who divorced his wife for watching a soccer match is circulating in Twitter, with tweets both is favor and against of the action abounding.
Keywords: Saudi Arabia, Wedding, Divorce, Football matches,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.