2017 മുതല്‍ യുഎഇയില്‍ ഇന്തോനേഷ്യന്‍ െ്രെഡവര്‍മാരും വീട്ടുജോലിക്കാരും ഉണ്ടാകില്ല

 


അബൂദാബി: (www.kvartha.com 23.09.15) 2017 ജൂണ്‍ മാസത്തോടെ യുഎഇയില്‍ ഇന്തോനേഷ്യന്‍ െ്രെഡവര്‍മാരും വീട്ടുജോലിക്കാരും ഉണ്ടാകില്ല. അല്‍ ഹയാത്ത് അറബിക് പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് ഇന്തോനേഷ്യന്‍ സര്‍ക്കാരിനെ ഉദ്ദരിച്ചാണ്.

2017ഓടെ യുഎഇയിലുള്ള 7 ലക്ഷം െ്രെഡവര്‍മാരേയും വീട്ടുജോലിക്കാരേയും തിരിച്ചുവിളിക്കുമെന്നാണ് റിപോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അനധികൃത തൊഴിലാളികള്‍ ഉള്‍പ്പെടെ 1.8 മില്യണ്‍ ഇന്തോനേഷ്യന്‍ തൊഴിലാളികള്‍ യുഎഇയിലുണ്ടെന്നാണ് കണക്ക്.

ഇന്തോനേഷ്യയില്‍ നിന്നും വീട്ടുജോലിക്കായി പൗരന്മാരെ വിദേശത്തേയ്ക്ക് അയക്കേണ്ടെന്നാണ് പുതിയ നിയമം. ഇപ്പോള്‍ നിലവില്‍ നിയമപരമായി വീട്ടുജോലിക്കായി യുഎഇയിലെത്തിയവര്‍ക്ക് അവരുടെ കരാറുകള്‍ പുതുക്കാനാകും യുഎഇയിലെ ഇന്തോനേഷ്യന്‍ എംബസി മേധാവി ഹെന്ദ്ര പുര്‍ണമ ഇസ്‌കന്ദര്‍ പറഞ്ഞു.
2017 മുതല്‍ യുഎഇയില്‍ ഇന്തോനേഷ്യന്‍ െ്രെഡവര്‍മാരും വീട്ടുജോലിക്കാരും ഉണ്ടാകില്ല

ഇന്തോനേഷ്യയില്‍ ജോക്കോ വിദോദോ പ്രസിഡന്റായി അധികാരമേറിയതിന് തൊട്ടുപിന്നാലെയാണ് മിഡില്‍ ഈസ്റ്റിലേയ്ക്ക് വീട്ടുജോലിക്ക് പൗരന്മാര്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. 2015ലായിരുന്നു ഇത്. രാജ്യത്തിന്റെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SUMMARY: As of June 2017 there will be no Indonesian domestic workers in the UAE. Indonesian government sources were quoted earlier this week by Al Hayat Arabic newspaper as saying that 700,000 domestic workers - maids and drivers - will be recalled from the Middle East.

Keywords: Indonesia, UAE, Domestic workers, Car drivers,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia