അല്‍ ബര്‍ഷയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആഴ്ചയവസാനം സൗജന്യ പാര്‍ക്കിംഗ് ഇല്ല
May 24, 2016, 12:43 IST
ADVERTISEMENT
ദുബൈ: (www.kvartha.com 24.05.2016) ദുബൈ അല്‍ ബര്‍ഷയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആഴ്ചയവസാനം സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭ്യമല്ല. ഇത് സംബന്ധിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റിലെ രണ്ട് പ്രവേശന കവാടങ്ങളിലും അധികൃതര്‍ നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചിലര്‍ പാര്‍ക്കിംഗ് സൗകര്യം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അതിനാല്‍ ഷോപ്പിംഗിനെത്തുന്ന യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം ലഭിക്കാറില്ല. നിരവധി പരാതികള്‍ ഇതേകുറിച്ച് ലഭിച്ചിട്ടുണ്ട്. അതിനാലാണ് ഈ നയം സ്വീകരിച്ചതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ വി നന്ദകുമാര്‍ അറിയിച്ചു. എമിറേറ്റ്‌സ് 24/7 ആണ് വി നന്ദകുമാറിനെ ഉദ്ദരിച്ച് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ആഴ്ചയവാസനങ്ങളിലെ ആദ്യ മൂന്ന് മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗായി തന്നെ തുടരും. പുതിയ സംവിധാനത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ സ്ഥിര ഉപഭോക്താക്കള്‍ സ്വാഗതം ചെയ്തു. പലപ്പോഴും ആഴ്ചയവസാനം ഷോപ്പിംഗിനെത്തുമ്പോള്‍ പാര്‍ക്കിംഗ് സൗകര്യം ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു.
SUMMARY: There is no free parking anymore at Lulu Hypermarket - Al Barsha - on weekends.
Keywords: Weekend, Al Bashar, Lulu, Gulf

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.