സൗദി ഹൈവേകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നു

 


ADVERTISEMENT

റിയാദ്: (www.kvartha.com 19.02.2018) സൗദിയിലെ ചില പ്രധാന എക്‌സ്പ്രസ് ഹൈവേകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നു. ഫെബ്രുവരി 19, തിങ്കളാഴ്ച (ഇന്ന്) മുതലാണ് വേഗപരിധി നിലവില്‍ വന്നതെന്ന് പബ്ലിക് റിലേഷന്‍സ് ഇന്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ കേണല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ഷുവൈരിഖ് വ്യക്തമാക്കി.

ചെറിയ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 140 കിമീറ്ററും ബസുകള്‍ക്ക് 100 കിമീറ്ററും ട്രക്കുകള്‍ക്ക് 80 കിമീറ്ററുമാണ് പുതിയ വേഗത.

സൗദി ഹൈവേകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നു

പുതിയ വേഗപരിധി നിലവില്‍ വന്ന റോഡുകളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

റിയാദ്- തായിഫ് റോഡ് പടിഞ്ഞാറുഭാഗം, റിയാദ് തായിഫ് റോഡ് കിഴക്കുഭാഗം, റിയാദ് ഖാസിം റോഡ് വടക്കുഭാഗം, ഖാസിം റിയാദ് റോഡ് തെക്കുഭാഗം, മക്ക മദീന റോഡ് തെക്കുഭാഗം, മദീന മക്ക റോഡ് വടക്കുഭാഗം, മദീന ജിദ്ദ റോഡ് വടക്കുഭാഗം, മദീന ജിദ്ദ റോഡ് വടക്കുഭാഗം, ജിദ്ദ മദീന റോഡ് തെക്കുഭാഗം എന്നിവിടങ്ങളിലാണ് പുതിയ വേഗപരിധി നടപ്പിലാക്കിയിരിക്കുന്നത്.

വേഗപരിധിയും സൂചന ബോര്‍ഡുകളിലെ നിര്‍ദ്ദേശങ്ങളും ഡ്രൈവര്‍മാര്‍ കൃത്യമായി പാലിക്കണമെന്ന് അല്‍ ഷുവൈരിഖ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The signboards showing speed limits will be put up on some highways, Col. Al-Shuwairikh told SPA.

Keywords: Gulf, Saudi Arabia, Traffic
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia