സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; അബ്ദുല്ല രാജാവിന്റെ രണ്ട് ആണ്മക്കളുടെ കസേര തെറിച്ചു

 


റിയാദ്: (www.kvartha.com 31/01/2015) സൗദി അറേബ്യയുടെ പുതിയ രാജാവായി അധികാരമേറ്റ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് മന്ത്രിസഭയിലും മറ്റ് തന്ത്രപ്രധാനവകുപ്പുകളിലും വന്‍ അഴിച്ചുപണി നടത്തി. മന്ത്രിസഭ പുനസംഘടനയില്‍ അന്തരിച്ച അബ്ദുല്ല രാജാവിന്റെ രണ്ട് ആണ്മക്കള്‍ക്ക് സ്ഥാനം നഷ്ടമായി.

രാജകുമാരന്‍ മിഷാല്‍, രാജകുമാരന്‍ തുര്‍ക്കി എന്നിവര്‍ക്കാണ് മന്ത്രിപദവികള്‍ നഷ്ടമായത്. മക്ക പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു രാജകുമാരന്‍ മിഷാല്‍. രാജകുമാരന്‍ തുര്‍ക്കി സൗദി തലസ്ഥാനമായ റിയാദിന്റെ ഗവര്‍ണറായിരുന്നു .

തുറമുഖ അതോറിറ്റി, ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍, മതകാര്യ പോല്‍ഈസ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സ്ഥാന ചലനം സംഭവിച്ചു. വ്യാഴാഴ്ച സല്‍മാന്‍ രാജാവ് നേരിട്ട് നടത്തിയ പ്രസ്താവനയിലാണ് മന്ത്രിസഭ പുനസംഘടനയെക്കുറിച്ചും മറ്റും വിശദമാക്കിയത്.

സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; അബ്ദുല്ല രാജാവിന്റെ രണ്ട് ആണ്മക്കളുടെ കസേര തെറിച്ചുസൗദി സര്‍ക്കാരിന്റെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും സൈനീക ഉദ്യോഗസ്ഥര്‍ക്കും രണ്ട് മാസത്തെ അടിസ്ഥാന ശമ്പളം നല്‍കാനും ഉത്തരവിട്ടു. വിദ്യാര്‍ത്ഥികള്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനറല്‍ ഖാലീദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഹുമൈദനാണ് പുതിയ ഇന്റലിജന്‍സ് മേധാവി. ഇദ്ദേഹത്തിന് ക്യാബിനറ്റ് പദവിയും നല്‍കിയിട്ടുണ്ട്.

ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍, രാജാവിന്റെ ഉപദേശകന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും രാജകുമാരന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താനെ മാറ്റി. 2005 വരെ 22 വര്‍ഷത്തോളം യുഎസിലെ സൗദി അംബാസഡറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബന്ദര്‍.

SUMMARY: RIYADH: Saudi Arabia’s new King Salman Bin Abdul Aziz Al Saud further cemented his hold on power, with a sweeping shakeup that saw two sons of the late King Abdullah fired, and the heads of intelligence and other key agencies replaced alongside a cabinet shuffle.

Keywords: Saudi Arabia, King Salman, King Abdullah, Cabinet Reshuffle,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia