ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ സമൂഹത്തില്‍ ഉയര്‍ത്താനുമായി യുഎഇയില്‍ പുതിയ നിയമം
Jan 12, 2022, 10:26 IST
ഖാസിം ഉടുമ്പുന്തല
അബൂദബി: (www.kvartha.com 12.01.2021) ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ സമൂഹത്തില്‍ ഉള്‍പെടുത്താനുമായി യുഎഇയില്‍ പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചത്.

നിശ്ചയദാര്‍ഢ്യക്കാരുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവര്‍ക്ക് നല്‍കേണ്ട സേവനങ്ങളെക്കുറിച്ചും നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വിദ്യാഭ്യാസം, പുനരധിവാസം, എല്ലാ മേഖലകളും ഉള്‍ക്കൊള്ളുന്ന തൊഴിലവസരങ്ങള്‍, ആരോഗ്യസംരക്ഷണം, ചികിത്സ, സാമൂഹിക സേവനങ്ങള്‍ എന്നിവയെക്കുറിച്ച് നിയമത്തില്‍ വിശദമാക്കുന്നുണ്ട്. ആരാധന, പൊലീസ്, നിയമസംവിധാനം തുടങ്ങിയ എല്ലാ സേവനങ്ങളും ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയണം എന്നാണ് നിയമത്തിലെ സുപ്രധാന നിര്‍ദേശം.
ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിശ്ചയദാര്‍ഢ്യക്കാരോട് നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാനും വിവിധ കായിക വിനോദ പരിപാടികളില്‍ പങ്കെടുക്കാനും കഴിയുമെന്നുറപ്പാക്കാനും നിയമം നിര്‍ദേശിക്കുന്നു.
Keywords: Abu Dhabi, News, Gulf, World, UAE, Dubai, Law, Education, Treatment, Sheikh Hamdan bin Mohammed bin Rashid Al Maktoum, New law, Police, Treatment, Health, Report by: Qasim Mo'hd Udumbunthala, New law on rights of special needs people.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.