അബൂദബിക്ക് പിന്നാലെ ദുബൈയിലെ ജബല്‍ അലിയിലും പുതിയ ഹിന്ദു ക്ഷേത്രം നിര്‍മിക്കുന്നു; ഈ വര്‍ഷം പകുതിയോടെ നിര്‍മാണം ആരംഭിക്കും
Feb 19, 2020, 12:52 IST
ദുബൈ: (www.kvartha.com 19.02.2020) അബൂദബിയില്‍ 13.5 ഏക്കറില്‍ നിര്‍മിക്കുന്ന സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബൈയിലെ ജബല്‍ അലിയില്‍ പുതിയ ഹിന്ദു ക്ഷേത്രം നിര്‍മിക്കുന്നു. ക്ഷേത്രത്തിന്റെ നിര്‍മാണം 2020ന്റെ പകുതിയോടെ ആരംഭിക്കും. ബര്‍ദുബൈ സൂക് ബനിയാനിലെ സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ വിപുലീകരണമായിരിക്കും ഈ ക്ഷേത്രത്തില്‍ നടക്കുന്നതെന്ന് ഇന്ത്യന്‍ വ്യവസായിയും സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ ചുമലതലക്കാരില്‍ ഒരാളുമായ രാജു ഷ്രോഫ് പറഞ്ഞു. ജബല്‍ അലിയിലെ ഗുരു നാനാക്ക് ദര്‍ബാറിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഈ പുതിയ ക്ഷേത്രത്തിന്റെ ചുറ്റളവ് 25,000 ചതുരശ്രയടിയാണ്. 2022ഓടെ പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
യുഎഇ തലസ്ഥാനമായ അബൂദബി ഹിന്ദു ക്ഷേത്രത്തിന്റെ ശിലാന്യാസം ഫെബ്രുവരി 13ന് നടന്നു. 13.5 ഏക്കറില്‍ പരന്ന് കിടക്കുന്ന സപ്ത ഗോപുര ക്ഷേത്രം അബൂദബി-ദുബൈ അതിര്‍ത്തിയില്‍ അബു മുറൈഖയില്‍ നിര്‍മാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്. ബാപ്‌സ് സന്ന്യാസിവര്യരും പൗരപ്രമുഖരുമടക്കം നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: Dubai, News, Gulf, World, Temple, Religion, Hindu temple, Jebel Ali, Built, UAE, New Hindu temple to be built in Dubai's Jebel Ali area
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.