ADVERTISEMENT
ഷാര്ജ: ഷാര്ജയിലെ പാര്ക്കില് നവജാത ശിശുവിനെ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് കുഞ്ഞിനെ സന്ദര്ശകര് കണ്ടത്. സന്ദര്ശകര് അറിയിച്ചതിനെതുടര്ന്ന് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ അല് ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി.
കുഞ്ഞിനെ ഡോക്ടര്മാര് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പ്രസവിച്ച ശേഷം കുഞ്ഞ് മണിക്കൂറുകളോളം പൊതുസ്ഥലത്ത് കിടന്നതിനാല് കുട്ടിക്ക് പ്രത്യേക കരുതല് നല്കുന്നതായി ആശുപത്രി അധികൃതര് വ്യക്തമാക്കി.
പോലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന് ശ്രമമാരംഭിച്ചു. ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ സാമൂഹിക ക്ഷേമ ഭവനത്തിലേയ്ക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്.
SUMMARY: Visitors to a public park in Sharjah stumbled across a new born boy left unattended and informed the police, who transferred him to Al Qassimi Hospital.
Keywords: Gulf, Sharjah, New Born, Al Qassimi Hospital, Park,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.