യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി 45,000 ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങും: വയലാർ രവി

 


ADVERTISEMENT

യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി 45,000 ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങും: വയലാർ രവി
ഹൈദരാബാദ്: യു.എ.ഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി 45000 ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങിയേക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാർ രവി പറഞ്ഞു. യു.എ.ഇയിലെ അനധികൃത താമസക്കാരാണ് ഇവർ. പാവപ്പെട്ടവരും നാമമാത്രമായ കൂലി വാങ്ങി ജോലിയെടുത്തു വരുന്നവരുമാണ് അവരിൽ മിക്കവരുമെന്നും അർഹരായവർക്ക് നാട്ടിലേയ്ക്ക് മടക്ക യാത്രയ്ക്ക് സൗജന്യമായി വിമാനടിക്കറ്റ് സഹായം നൽകണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വയലാർ രവി പറഞ്ഞു.

ഡിസംബർ നാലുമുതലാണ് യുഎഇയിൽ രണ്ട്മാസത്തെ പൊതുമാപ്പ് കാലാവധി നിലവിൽ വന്നത്. ഫെബ്രുവരി മൂന്നിനാണ് കാലാവധി അവസാനിക്കുക. ഇതിനു മുമ്പും യു.എ.ഇ.യില്‍ ഇത്തരത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. യാത്രാ രേഖകളില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ആയിരങ്ങള്‍ക്കാണ് അന്ന് പൊതുമാപ്പ് അനുഗ്രഹമായത്.

Keywords: Gulf, UAE, Amnesty, Indians, Vayalar Ravi, Minister, Poor, Employees, Return, Dubai,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia