ഖത്തറിലെ ഏറ്റവും വലിയ പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു

 


ADVERTISEMENT

ഖത്തറിലെ ഏറ്റവും വലിയ പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു
ദോഹ: ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് മോസ്ക് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, അമീറിന്‍െറ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ കുലൈഫി, മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി അടക്കമുള്ള പണ്ഡിതര്‍, മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിന് സാക്ഷിയാകാന്‍ വന്‍ ജനാവലിയും പള്ളിയിലെത്തിയിരുന്നു.

English Summery
Doha:Nation's biggest mosque opened to public in Qatar. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia