ദുബൈയിലെ നൈഫ് സൂഖ് തുറക്കുന്നു

 


ADVERTISEMENT

ദുബൈ: (www.kvartha.com 26.05.2020) ദുബൈയിലെ നൈഫ് സൂഖ് തിങ്കളാഴ്ച മുതല്‍ തുറക്കുന്നു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബൈ നൈഫ് ഏരിയയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി തുടരുകയായിരുന്നു. നൈഫ് പ്രദേശത്ത് ജനങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് കൂടുതല്‍ സുരക്ഷാ നടപടികള്‍ നടത്തിവന്നിരുന്നത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ പ്രദേശം അടച്ചിരിക്കുകയായിരുന്നു.

വൈറസ് പടരുന്നതിനെ പ്രതിരോധിക്കാന്‍ നൈഫ് പ്രദേശത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ദുബൈയിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി നടപടിയെടുത്തിരുന്നു. വൈറസ് പൂര്‍ണമായും മാറി എന്ന് ഉറപ്പാവും വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നേരത്തെ വ്യക്തമാക്കിയിരുന്നു.

ദുബൈയിലെ നൈഫ് സൂഖ് തുറക്കുന്നു

Keywords:  Dubai, News, Gulf, World, COVID19, Naif Souq will be reopen
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia