ലോകാവസാനത്തിന്റെ അടയാളം? സൗദി അറേബ്യന്‍ മരുഭൂമിയില്‍ മഞ്ഞ് നദി കണ്ടെത്തി

 


ADVERTISEMENT

റിയാദ്: (www.kvartha.com 16.12.2015) മഞ്ഞ് വെള്ളവും മഞ്ഞു കട്ടകളും ഒഴുകുന്ന ഒരു നദി. അതും സൗദിയിലെ വന്‍ മരുഭൂമിയായ റുബ് അല്‍ ഖാലിയില്‍. ഈ അപൂര്‍വ്വ നദിയുടെ വീഡിയോ മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. അന്നത് ഇറാഖില്‍ നിന്നും പകര്‍ത്തിയെന്നായിരുന്നു വാദം.

എന്നാല്‍ ഇപ്പോള്‍ ഈ നദി റുബ് അല്‍ ഖാലിയില്‍ നിന്നുമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഇത് ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു. ഒരു ഹദീസിനെ ഉദ്ദരിച്ചാണ് ഇത് ലോകാവസാനത്തിന്റെ അടയാളമായി പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നത്.

അബൂ ഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യ ദിനം വരികയില്ല സമ്പത്ത് വര്‍ദ്ധിച്ച് ഒഴുകുന്നത് വരെ, എത്രത്തോളമെന്നാല്‍ ഒരാള്‍ തന്റെ സകാത്ത് ധനവുമായി പുറപ്പെടും. അത് അവനില്‍ നിന്ന് സ്വീകരിക്കുവാന്‍ ആരെയും കാണുകയില്ല. അത്‌പോലെ അറബ്ഭൂമി പച്ച പിടിച്ചതും പുഴകളുള്ളതുമായിരിക്കും, (മുസ്‌ലിം)

250,000 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന മരുഭൂമിയിലാണ് ഈ അപൂര്‍വ്വ പ്രതിഭാസമെന്നത് ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്.
ലോകാവസാനത്തിന്റെ അടയാളം? സൗദി അറേബ്യന്‍ മരുഭൂമിയില്‍ മഞ്ഞ് നദി കണ്ടെത്തി

SUMMARY: Frozen water and pebbles have been found flowing through Saudi Arabia’s deserted Rub’ al Khali – or “Empty Quarter”. Earlier the video was claim to have from Iraq.

Keywords: Saudi Arabia, Frozen riven,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia