ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് 5 മാസം പ്രായമായ കുഞ്ഞുമായി പാക്കിസ്ഥാനിലേയ്ക്ക് കടന്നു; യുവതി കോടതിയില്‍
Dec 3, 2015, 10:51 IST
ദുബൈ: (www.kvartha.com 03/12/2015) ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് അഞ്ച് മാസം പ്രായമായ കുഞ്ഞുമായി പാക്കിസ്ഥാനിലേയ്ക്ക് കടന്നതായി ആരോപണം. ഭാര്യ സവിയുടെ പാസ്‌പോര്‍ട്ടുമായാണിയാള്‍ രാജ്യം വിട്ടത്. എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞിനെ കണ്ടെത്താന്‍ ദുബൈ കോടതിയുടെ സഹായം തേടിയിരിക്കുകയാണിപ്പോള്‍ സവി.
ഒക്ടോബര്‍ 27നാണ് സവിയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായത്. അതിന്റെ പിറ്റേന്ന് മകന്‍ അബ്ദുല്‍ ഹാദിയുമായി ഇയാള്‍ സ്ഥലം വിട്ടു. പോകുന്ന പോക്കില്‍ ഇയാള്‍ സവിയുടെ പാസ്‌പോര്‍ട്ടും കൊണ്ടുപോയി. പാക്കിസ്ഥാനിലെത്തി കുട്ടിയെ കണ്ടെത്തണമെന്ന് യുവതിക്ക് ആഗ്രഹമുണ്ടെങ്കിലും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഒന്നും കഴിയില്ല.
മാതാവായ ശേഷമായിരുന്നു സവി കുഞ്ഞുമായി ദുബൈയില്‍ ഭര്‍ത്താവിനടുത്തേയ്ക്ക് വന്നത്. എന്നാല്‍ നല്ല ദിനങ്ങള്‍ പൊടുന്നനെ അപ്രത്യക്ഷമായി. വഴക്കും ബഹളവും പതിവായി. ഇതിനിടയിലാണ് ഭര്‍ത്താവിന്റെ മുങ്ങല്‍. ഇപ്പോള്‍ അജ്മാനിലുള്ള മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി.
SUMMARY: Dubai For over five months after Abdul Hadi was born, Zawi, 22, had never missed breast-feeding the infant before lovingly tucking him into his crib.
ഒക്ടോബര്‍ 27നാണ് സവിയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായത്. അതിന്റെ പിറ്റേന്ന് മകന്‍ അബ്ദുല്‍ ഹാദിയുമായി ഇയാള്‍ സ്ഥലം വിട്ടു. പോകുന്ന പോക്കില്‍ ഇയാള്‍ സവിയുടെ പാസ്‌പോര്‍ട്ടും കൊണ്ടുപോയി. പാക്കിസ്ഥാനിലെത്തി കുട്ടിയെ കണ്ടെത്തണമെന്ന് യുവതിക്ക് ആഗ്രഹമുണ്ടെങ്കിലും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഒന്നും കഴിയില്ല.
മാതാവായ ശേഷമായിരുന്നു സവി കുഞ്ഞുമായി ദുബൈയില്‍ ഭര്‍ത്താവിനടുത്തേയ്ക്ക് വന്നത്. എന്നാല്‍ നല്ല ദിനങ്ങള്‍ പൊടുന്നനെ അപ്രത്യക്ഷമായി. വഴക്കും ബഹളവും പതിവായി. ഇതിനിടയിലാണ് ഭര്‍ത്താവിന്റെ മുങ്ങല്‍. ഇപ്പോള്‍ അജ്മാനിലുള്ള മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.