കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഹബീബ മാതാവിനയച്ച എസ്.എം.എസുകള്‍
Aug 19, 2013, 06:00 IST
അബൂദാബി: കെയ്റോയിലുണ്ടായ സൈനീക നടപടിയില്‍ കൊല്ലപ്പെട്ട എക്സ്പ്രസ് ലേഖിക ഹബീബ അബ്ദ് അല്‍ അസീസിന്റെ ഒടുവിലത്തെ എസ്.എം.എസുകള്‍ ലഭ്യമായി. മാതാവും ഹബീബയും തമ്മില്‍ കൈമാറിയ എസ്.എം.എസുകളാണ് പുറത്തായത്. ഹബീബയുടെ മാതാവ് സബ്രീന് മാങൗദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്.എം.എസുകള്‍ പുറത്തുവിട്ടത്.
ഹബീബയും സബ്രീനും തമ്മിലുള്ള എസ്.എം.എസുകള്‍ താഴെ:
യു.എ.ഇ സമയം രാവിലെ 6.19
മാതാവ്: ഹബീബ, അവിടെ എന്താണ് സംഭവിക്കുന്നത്. ഞാന്‍ 1.30നാണ് ഉറങ്ങാന്‍ പോയത്. നിന്റെ (ഈജിപ്തിലെ) സമയം 11:30ന്. ആക്രമണത്തില്‍ എന്ത് സംഭവിച്ചു? എന്നോട് പറയൂ.
ഹബീബ: സൈന്യവും പോലീസും ഗേറ്റിനെ വളഞ്ഞ് നീങ്ങുകയാണ്. മീഡിയ സെന്റര്‍ ഒരു ആശുപത്രിയായി മാറിയിരിക്കുകയാണ്. സ്ക്വയര്‍ അതീവ ജാഗ്രതയിലാണ്.
മാതാവ്: നീ എവിടെയാണ്?
ഹബീബ: ഞാന്‍ മീഡിയ സെന്ററിലാണ്. ജേര്‍ണലിസ്റ്റുകളെ മാത്രമാണ് മീഡിയ സെന്ററില്‍ അനുവദിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചാല്‍ ഞാന്‍ സ്മാരകത്തിന് സമീപത്തേയ്ക്ക് പോകും. എല്ലാ ഗേറ്റുകളും സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
മാതാവ്: അവിടെ ധാരാളം പോലീസും സൈനീകരുമുണ്ടോ?
ഹബീബ: ഉവ്വ്, യുദ്ധകാലാടിസ്ഥാനത്തിലാണ് അവരുടെ നീക്കങ്ങള്‍.
മാതാവ്: നീയെങ്ങനെ സ്മാരകത്തിന് സമീപത്തെത്തും?
ഹബീബ: മറ്റുള്ളവര്‍ക്കൊപ്പം നടക്കാനേ എനിക്കും കഴിയൂ. അത് സാഹചര്യമനുസരിച്ചിരിക്കും.
മാതാവ്: ദൈവം നമ്മളെ രക്ഷിക്കട്ടെ.
പ്രാദേശിക സമയം രാവിലെ 7: 33
മാതാവ്: എന്താണ് പുതിയ സംഭവവികാസങ്ങള്‍?
ഹബീബ: വിദേശ റിപ്പോര്‍ട്ടര്‍മാര്‍ മീഡിയ സെന്ററില്‍ എത്തി.
മാതാവ്: ഞാന്‍ ഉദ്ദേശിച്ചത് പ്രക്ഷോഭകാരികളുടെ ബാഹുല്യം സംബന്ധിച്ചാണ്? പിന്നെ നിനക്ക് എങ്ങനെയുണ്ട്?
ഹബീബ: മൂന്നു തവണ മരുന്ന് കഴിച്ചു, പനിയും വിറയലുമുണ്ട്. ഇവിടെ വലിയ ജനക്കൂട്ടമാണ്. എല്ലാവരും അതീവ ജാഗ്രതയിലാണ്. ഉമ്മാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം.
മാതാവ്: ദൈവം നിന്നെ സഹായിക്കും, ധൈര്യം കൈവിടരുത്, സര്‍വശക്തനാണ് ദൈവം, നിനക്ക് ദൈവം എല്ലാ ശക്തിയും നല്കട്ടെ.
ഹബീബ: ഞങ്ങള്‍ തറയില്‍ കമിഴ്ന്നു കിടക്കുകയാണ്, യുദ്ധടാങ്കുകള്‍ അനങ്ങിത്തുടങ്ങി.
മാതാവ്: ദൈവം രോഗം വേഗത്തില്‍ ഭേദപ്പെടുത്തും. നിനക്ക് അല്ലാഹു വിജയം നല്കട്ടെ.
ഈ സെക്കന്റില്‍ തന്നെ ഹബീബ വെടിയേറ്റു മരിച്ചിട്ടുണ്ടാകാം. പിന്നീട് ഹബീബയുടെ സന്ദേശങ്ങള്‍ മാതാവിന്റെ ഫോണിലേക്കെത്തിയില്ല. ദീര്ഘനേരമായിട്ടും ഹബീബയുടെ സന്ദേശങ്ങള്‍ കാണാഞ്ഞ് മാതാവ് വീണ്ടും വീണ്ടും സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. 12: 46നാണ് മാതാവിന്റെ ഫോണില്‍ നിന്നും ഹബീബയ്ക്കുള്ള ഒടുവിലത്തെ സന്ദേശം പാഞ്ഞത്.
മകളേ നീ എവിടെ? ഞാന്‍ ആയിരം തവണ വിളിച്ചു. നീ എവിടെയാണെന്ന് പറയൂ. നിനക്ക് സുഖമാണോ എന്നായിരുന്നു ആ സന്ദേശം.
യുഎഇയിലെ ദിനപത്രമായ ഗള്‍ഫ് ന്യൂസിന്റെ ഉപവിഭാഗമായ എക്സ്പ്രസിന്റെ റിപോര്‍ട്ടറായിരുന്നു ഹബീബ. പിതാവിനൊപ്പം തന്റെ ജന്മനാട്ടില് അവധിക്കാലം ചിലവഴിക്കാനായി കെയ്റോയില്‍ എത്തിയതായിരുന്നു ഹബീബ. അബൂദാബിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദി നാഷണല്‍ ആണ് മാതാവും മകളും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ എസ്.എം.എസ് സംഭാഷണം ലോകത്തിന്റെ മുന്നിലത്തെിച്ചത്.
'മരണമേ നിന്നെ ഭയമില്ല, മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം' എന്ന് ഫേസ്ബുക്കില്‍ അവസാനമായി ഹബീബ കുറിച്ചിട്ടത് തികച്ചും യാദൃശ്ചീകമാകാം.

കടപ്പാട്: ഹസന് കോച്ചന്
SUMMARY: Sabreen Mangoud, the mother of the Xpress reporter killed in Cairo yesterday, has shared the last text messages she exchanged with her daughter in a Facebook post. Mrs Mangoud lives in Sharjah and is due to travel to Egypt as soon as possible.
Keywords: Gulf news, Dubai, XPRESS staff reporter, Habiba Ahmed Abd Elaziz, 26, Shot dead, Cairo, Wednesday, Morning, Family members, Shot, Rabaa Al Adawiya Square, Cairo, Killed, Troops, Stormed, Pro-Mursi protest camps.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.