ദുബൈ ഭരണാധികാരി കഅ്ബയുടെ 106 വര്‍ഷം പഴക്കമുള്ള കിസ്വ ലേലത്തില്‍ വെയ്ക്കുന്നു; ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

 


ADVERTISEMENT

ദുബൈ: (www.kvartha.com 19.06.2016) വിശുദ്ധ ക അ്ബയുടെ നൂറ്റിയാറ് വര്‍ഷം പഴക്കമുള്ള കിസ് വ ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലേലത്തില്‍ വെയ്ക്കുന്നു. ഈ തുക റീഡിംഗ് നാഷന്‍ റമദാന്‍ ക്യാമ്പയിനായി ചിലവഴിക്കും.

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് 5 ദശലക്ഷം പുസ്തകങ്ങള്‍ എത്തിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. കൂടാതെ ആഗോള തലത്തില്‍ 2000 സ്‌കൂളുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കാനും ഈ തുക ചിലവഴിക്കും.

ജൂണ്‍ 21നാണ് ലേലം നടക്കുക. മദീനത്ത് ജുമൈറയില്‍ എമിറേറ്റ്‌സ് ഓക്ഷനാണ് ലേലം സംഘടിപ്പിക്കുക.

കിസ് വയെ കൂടാതെ തന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന നിരവധി വസ്തുക്കളും ഇദ്ദേഹം ലേലത്തില്‍ വെയ്ക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ദുബൈ ഭരണാധികാരി കഅ്ബയുടെ 106 വര്‍ഷം പഴക്കമുള്ള കിസ്വ ലേലത്തില്‍ വെയ്ക്കുന്നു; ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

SUMMARY: Under the directive of His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, a charity auction will be held to support the Reading Nation Ramadan campaign.

Keywords: His Highness Sheikh Mohammed bin Rashid Al Maktoum, Vice President, Prime Minister, UAE, Ruler of Dubai, Charity, Auction, Support, Reading Nation Ramadan campaign.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia