48 മണിക്കൂറിനുള്ളില്‍ ദുബൈ ഭരണാധികാരി 33 രക്തസാക്ഷികളുടെ കുടുംബങ്ങളിലെത്തി

 


ദുബൈ: (www.kvartha.com 08.09.2015) യെമനില്‍ ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ ഭരണാധികാരികളുടെ ഒഴുക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം 33 രക്തസാക്ഷികളുടെ കുടുംബങ്ങളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇദ്ദേഹത്തോടൊപ്പം അബൂദാബി ഭരണാധികാരിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനുമുണ്ടായിരുന്നു.

ദുബൈ രാജകുമാരന്‍ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം, ഉപ പ്രധാനമന്ത്രിയും രാഷ്ട്രകാര്യ മന്ത്രിയുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ എന്നിവരും ഇവരെ അനുഗമിച്ചിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യെമനില്‍ വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ 45 യുഎഇ സൈനീകര്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് രാജ്യത്ത് 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

48 മണിക്കൂറിനുള്ളില്‍ ദുബൈ ഭരണാധികാരി 33 രക്തസാക്ഷികളുടെ കുടുംബങ്ങളിലെത്തി


SUMMARY: His Highness Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, and His Highness Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, today offered condolences to the family of martyr Ali Hassan Mohammed Al Shehhi who died while performing his national duty in the Arab coalition Operation Restoring Hope in Yemen.

Keywords: His Highness Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, His Highness Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, Offered condolences, Family of martyr, Ali Hassan Mohammed Al Shehhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia