സൗദിയില്‍ മിശ്രലിംഗ ഇഫ്താര്‍ വിരുന്ന്

 


റിയാദ്: (www.kvartha.com 29.06.2016) സൗദിയില്‍ ഒരു പ്രമുഖ കമ്പനി നടത്തിയ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍. സൗദിയിലെ പരമ്പരാഗത രീതി ലംഘിച്ചുകൊണ്ടായിരുന്നു ഇഫ്താറെന്ന് ആരോപണമുയര്‍ന്നു.

കമ്പനി ഇഫ്താറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെയാണ് ഇഫ്താറിനെ പലരും ചോദ്യം ചെയ്തത്. സ്ത്രീ പുരുഷ ജീവനക്കാര്‍ ഒരുമിച്ചായിരുന്നു ഇഫ്താറില്‍ പങ്കെടുത്തത്.

ഇഫ്താര്‍ സൗദിയിലെ പാരമ്പര്യ ആചാര്യങ്ങളുടേയും ഇസ്ലാമീക മൂല്യങ്ങളുടേയും ലംഘനമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കമ്പനി മാനേജ്‌മെന്റിനെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
സൗദിയില്‍ മിശ്രലിംഗ ഇഫ്താര്‍ വിരുന്ന്

SUMMARY: A picture showing a mixed-gender iftar (Ramadan evening meal) in Saudi Arabia has triggered controversy, with some viewers saying it violated traditions.

Keywords: Picture, Showing, Mixed-gender, Iftar, Ramadan evening meal, Saudi Arabia, Triggered, Controversy, Some viewers, Violated traditions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia