യുഎഇയില്‍ ഇത്തിസലാത്ത് ഐഫോണ്‍ 6s വിപണിയിലിറക്കുന്നത് പാതിരായ്ക്ക്!

 


ദുബൈ: (www.kvartha.com 04.10.2015) യുഎഇയില്‍ ഐഫോണ്‍ 6s വിപണിയിലിറക്കുന്ന പ്രഥമരില്‍ ഇത്തിസലാത്തും. ഒക്ടോബര്‍ 10, ശനിയാഴ്ച പാതിരാത്രി 12:01നാണ് ഐഫോണ്‍ വിപണിയിലിറക്കുക. യുഎഇയിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഇത്തിസലാത്തിന്റെ ബിസിനസ് സെന്ററുകളിലും ഇവ ലഭ്യമാകും.

4.7 ഇഞ്ച് ഐഫോണ്‍ 6s ന് 16ജിബി (2,699 ദിര്‍ഹം), 64ജിബി (3,099), 128ജിബി (3,499 ദിര്‍ഹം) എന്നിങ്ങനെയാണ് വില. 5.5 ഇഞ്ച് ഐഫോണ്‍ 6s പ്ലസിന് യഥാക്രമം 3,099, 3,499, 3,899 എന്നിങ്ങനേയും. സില്‍ വര്‍, സ്‌പേസ് ഗ്രേ, റോസ് ഗോള്‍ഡ്, ഗോള്‍ഡ് നിറങ്ങളില്‍ ഇവ ലഭ്യമാകും.

കൂടാതെ ഐഫോണ്‍ 6s 5ജിബി, 10ജിബി, 20ജിബി മാസ ഡേറ്റാ പാക്കേജുകളും ഇത്തിസലാത്ത് നല്‍കുന്നുണ്ട്. 265, 400, 650 ദിര്‍ഹം എന്നിങ്ങനെയാണവയുടെ നിരക്കുകള്‍. ഐഫോണ്‍ 6s പ്ലസിനാകട്ടെ യഥാക്രമം 290, 425, 675 ദിര്‍ഹമാണ് 5, 10, 20 ജിബിയുടെ നിരക്കുകള്‍.

യുഎഇയില്‍ ഇത്തിസലാത്ത് ഐഫോണ്‍ 6s വിപണിയിലിറക്കുന്നത് പാതിരായ്ക്ക്!


SUMMARY: Etisalat will be among the first to offer the new iPhone 6S devices at midnight on Saturday, October 10, according to industry sources.

Keywords:  Etisalat, iPhone 6S, 6S Plus,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia