യുഎഇയില്‍ ജൂണ്‍ 15 മുതല്‍ ഉച്ചവിശ്രമത്തിന് തുടക്കം; 50000 ദിര്‍ഹം വരെ പിഴ

 


ദുബൈ: (www.kvartha.com 16.06.2016) യുഎഇയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമ സമയം ജൂണ്‍ 15 ബുധനാഴ്ച മുതല്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 15ന് ഇത് അവസാനിക്കും.

നിയമലംഘകരെ പിടികൂടാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിലെ 18 സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മൂന്ന് സംഘങ്ങള്‍ അബൂദാബിയിലും 2 അല്‍ ഐനിലും നാലെണ്ണം ദുബൈയിലും ഷാര്‍ജയിലും അജ്മാനിലും റാസല്‍ ഖൈമയിലും ഫുജൈറയിലും രണ്ട് വീതവും ഉമ്മുല്‍ ഖുവൈനില്‍ ഒരു സംഘത്തേയുമാണ് നിയോഗിച്ചിരിക്കുന്നത്.

20000 ബോധവല്‍ക്കരണ പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. മേയ് 26 മുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിരുന്നു.

പരാതികള്‍ സ്വീകരിക്കാന്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

നിയമലംഘകരായ കമ്പനികള്‍ക്ക് തൊഴിലാളിക്ക് 5,000 ദിര്‍ഹം എന്ന നിരക്കിലാണ് പിഴ ഏര്‍പ്പെടുത്തുക. നിരവധി തൊഴിലാളികളുണ്ടെങ്കില്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.
യുഎഇയില്‍ ജൂണ്‍ 15 മുതല്‍ ഉച്ചവിശ്രമത്തിന് തുടക്കം; 50000 ദിര്‍ഹം വരെ പിഴ

SUMMARY: The mid-day break rule commences in the UAE tomorrow [Wednesday, June 15, 2016]. The Ministry of Human Resources and Emiratisation has banned any sort of work under direct sunlight between 12.30pm until 3pm. The mid-day break will continue until September 15.

Keywords: Mid-day break, Rule, Commences, UAE, Wednesday, June 15, 2016, Ministry of Human Resources and Emiratisation, Banned, Work, Direct, Sunlight, Between, 12.30pm until 3pm
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia