സൗദിയിലെ ഫാഷന്‍ ഭ്രമക്കാര്‍ പോലീസ് നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സൗദിയിലെ ഫാഷന്‍ ഭ്രമക്കാര്‍ പോലീസ് നിരീക്ഷണത്തില്‍
റിയാദ്: സൗദിയിലെ ഫാഷന്‍ ഭ്രമക്കാരെ പോലീസ് തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നതായി പരാതി. രാജ്യത്തിന്റെ നിയമാവലിക്ക് അനുയോജ്യമല്ലാത്ത ആധുനീക വസ്ത്രധാരണവും ഹെയര്‍ സ്റ്റൈലുകളുമാണ്‌ അധികൃതരെ പ്രകോപിപ്പിക്കുന്നത്.

ഇത്തരം വസ്ത്രധാരണത്തേയും ഹെയര്‍ സ്റ്റൈലുകളേയും വിലക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ സ്കൂളുകളില്‍ നടപ്പാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. അടുത്ത അദ്ധ്യയന വര്‍ഷം മുതലാകും വിലക്ക് നിലവില്‍ വരിക. 

മുടികളില്‍ പലതരത്തിലുള്ള സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് ആധുനീക തലമുറയിലെ ആണ്‍കുട്ടികളുടെ ഹരമായി മാറിയിരിക്കുകയാണെന്ന്‌ കമ്മീഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ ശെയ്ഖ് അറിയിച്ചു. മുടി തികച്ചും വ്യക്തിപരമായ വസ്തുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇസ്ലാമീക നിയമങ്ങളെ ഉയര്‍ത്തിപിടിക്കുന്ന രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അബ്ദുല്‍ ലത്തീഫ് അല്‍ ശെയ്ഖ് വ്യക്തമാക്കി. 

English Summery
Saudi Arabia’s feared religious police warned men they could be arrested if they are caught in public with a weird hair style deemed against Islamic tenets.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia