മക്കയില്‍ അഗ്‌നിബാധ; ആയിരത്തിലേറെ തീര്‍ത്ഥാടകരെ മാറ്റിപാര്‍പ്പിച്ചു
Sep 17, 2015, 21:29 IST
മക്ക: (www.kvartha.com 17.09.2015) ഹജ്ജ് തീര്‍ത്ഥാടകര്‍ താമസിക്കുന്ന ഹോട്ടലില്‍ അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്ന് ആയിരത്തിലേറെ തീര്‍ത്ഥാടകരെ മാറ്റി താമസിപ്പിച്ചു. മക്ക അസീസിയിലെ ഹോട്ടലില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.
ഹോട്ടലിന്റെ എട്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. രണ്ട് ഹാജിമാര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. 1028 ഹാജിമാരെ സിവില്‍ ഡിഫന്‍സ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.
തീപിടുത്തത്തിന്റെ കാരണമോ പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ചയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുക. ഹറമിലുണ്ടായ ക്രെയ്ന്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് അടുത്ത അത്യാഹിതം.
Keywords: Haj, Massive Fire, Saudi Arabia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.