സംഘം ചേര്‍ന്നുള്ള ശല്യം ചെയ്യല്‍: കാരണം യുവതികള്‍ തന്നെ! പുതിയ വീഡിയോ പുറത്തായതോടെ യുവതികളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

 


ജിദ്ദ: (www.kvartha.com 23.07.2015) ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ പാര്‍ക്കിലെത്തിയ രണ്ട് യുവതികളെ യുവാക്കള്‍ സംഘം ചേര്‍ന്ന് ശല്യം ചെയ്ത സംഭവത്തില്‍ യുവതികളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. പാര്‍ക്കിലൂടെ യുവതികള്‍ ബൈക്കോടിക്കുന്നതിന്റെ പുതിയ വീഡിയോ പുറത്തുവന്നതോടെയാണ് ഈ ആവശ്യം ശക്തമായത്.

യുവാക്കളെ ആകര്‍ഷിക്കാന്‍ യുവതികള്‍ ശ്രമിച്ചുവെന്നും ഇതില്‍ യുവതികളും കുറ്റക്കാരാണെന്നും പ്രമുഖര്‍ പറയുന്നു. സംഭവത്തില്‍ യൂട്യൂബില്‍ ആദ്യം പ്രചരിച്ച വീഡിയോയിലുള്ള യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് യുവതികള്‍ പാര്‍ക്കിലൂടെ ബൈക്കോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.


സബ്ഖ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ യുവാക്കളെ മാത്രം ശിക്ഷിക്കരുതെന്നും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ച യുവതികളേയും ശിക്ഷിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.
സംഘം ചേര്‍ന്നുള്ള ശല്യം ചെയ്യല്‍: കാരണം യുവതികള്‍ തന്നെ! പുതിയ വീഡിയോ പുറത്തായതോടെ യുവതികളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

യുവതികള്‍ ബൈക്കോടിക്കുന്ന വീഡിയോ കാണാം.


SUMMARY:
In an update to the earlier story published on this website, Mass harassment of 2 girls in park spurs massive manhunt, a new video has emerged showing the two girls riding a motorcycle in the park and gesturing the men in the area.

Keywords: Saudi Arabia, Group harassment, Arrest, Women, Video,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia