ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളുടെ കടകള്‍ കത്തിനശിച്ചു. റോളയിലെ ഹെഡ് പോസ്റ്റോഫീസിന് സമീപമാണ് അഗ്നിബാധയുണ്ടായത്. അഗ്നിബാധയില്‍ തൃശൂര്‍ പാവറട്ടി സ്വദേശി ഷെരീഫ് നടത്തുന്ന ദാറുല്‍ റുഖിയ എന്ന ബുക്ക്സ്റ്റാള്‍, മഞ്ചേരി സ്വദേശി അബ്ദുള്‍ ലത്തീഫ് നടത്തുന്ന സ്റ്റുഡിയോ, മലപ്പുറം സ്വദേശി അസീസിന്റെ ഹൈഫ ഗ്ലാസ് സ്റ്റോര്‍ എന്നിവയാണ് കത്തിനശിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ദാറുല്‍ റുഖിയയില്‍ നിന്നുമാണ് തീപടന്നത്. ഇത് പിന്നീട് സമീപത്തെ കടകളിലേയ്ക്ക് ബാധിക്കുകയായിരുന്നു. ഈ ഭാഗത്ത് നിരവധി മലയാളികളുടെ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അഗ്നിബാധയുണ്ടായ ദിവസം വെള്ളിയാഴ്ചയായതിനാല്‍ ഉച്ചയ്ക്ക് ശേഷം കടതുറക്കാനെത്തിയപ്പോഴാണ് കടയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഇതിനിടെ സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവര്‍ പാസ്പോര്‍ട്ടും മറ്റു രേഖകളും എടുത്ത് പുറത്തേയ്ക്കോടി.
ഇതിനിടെ വിവരമറിഞ്ഞെത്തിയ ഡിഫന്‍സുകാര്‍ കെട്ടിടത്തിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. മറ്റ് കെട്ടിടങ്ങളിലേയ്ക്ക് തീപടരാതിരിക്കാന്‍ ശ്രമിച്ചതും മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഒടുവില്‍ തീ നിയന്ത്രണവിധേയമായത്.
English Summery
Mass fire in Sharjah.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.