നാടുകടത്തിയില്ലെങ്കില്‍ ദുബൈയിലെ കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിക്ക് വീട്ടിലേയ്ക്ക് മടങ്ങാം... പക്ഷേ...

 


ദുബൈ: (www.kvartha.com 15.06.2016) നാടുകടത്തിയില്ലെങ്കില്‍ കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കെനിയന്‍ പൗരന് മൂന്ന് മാസം തടവും 2000 ദിര്‍ഹം പിഴയും. കെട്ടിടം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനല്ല ശിക്ഷ. മദ്യപിച്ചതിനാണ്.

ജയില്‍ ശിക്ഷ പൂര്‍ത്തിയായാലുടനെ പ്രതിയെ നാട്ടിലേയ്ക്ക് നാടുകടത്തും. തൊഴില്‍ രഹിതനായ പ്രതി ഏപ്രില്‍ 17ന് വൈകിട്ട് അഞ്ച് മണിക്കാണ് ദുബൈ പോലീസിന്റെ ഓപ്പറേഷന്‍ റൂമിലേയ്ക്ക് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. നായിഫിലെ ഒരു കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇവിടെയാണിയാള്‍ താമസിച്ചിരുന്നത്.

മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. മുന്ന് മണിക്കൂറിനുള്ളില്‍ പ്രതി അറസ്റ്റിലായി. എന്നാല്‍ സംശയകരമായ യാതൊന്നും ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്താന്‍ പോലീസിനായില്ല.

എന്നാല്‍ ജോലിയില്ലാത്തതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങാനായിരുന്നു താന്‍ ഭീഷണി മുഴക്കിയതെന്ന് പ്രതി തുറന്നുപറഞ്ഞു. വിസ കാലാവധിക്ക് ശേഷവും യുഎഇയില്‍ തുടരുകയായിരുന്നു ഇദ്ദേഹം. സെക്യൂരിറ്റി ഗാര്‍ഡിന്റെ വര്‍ക്ക് വിസയില്‍ ഒക്ടോബര്‍ 18നാണ് പ്രതി യുഎഇയിലെത്തിയത്.
നാടുകടത്തിയില്ലെങ്കില്‍ ദുബൈയിലെ കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിക്ക് വീട്ടിലേയ്ക്ക് മടങ്ങാം... പക്ഷേ...

SUMMARY: A jobless Kenyan who threatened Dubai police to blow up a building if not deported was awarded three months in jail and Dh2000 fine for consuming alcohol.

Keywords: Jobless, Kenyan, Threatened, Dubai police, Dubai, Gulf,Blow up, Building, Deported, Awarded, Three months, Jail, Dh2000, Fine, Consuming alcohol.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia