ദിയാധനം വേണ്ട; തൊഴിലുടമയെ കുത്തിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ കൊല്ലണമെന്ന് പിതാവ്

 


ADVERTISEMENT

അബൂദാബി: (www.kvartha.com 13/07/2015) തൊഴിലുടമയെ കുത്തിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏഷ്യക്കാരനെ കൊല്ലണമെന്ന് തൊഴിലുടമയുടെ പിതാവ് കോടതിയില്‍. ഡീസല്‍ കൊണ്ടുപോകുന്നതിനിടയില്‍ ചിതറിച്ചതിന് തൊഴിലുടമ ജോലിക്കാരനെ ശകാരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രതി തൊഴിലുടമയെ കുത്തിക്കൊന്നത്. കൊലയ്ക്ക് ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

തങ്ങള്‍ക്ക് ദിയാധനം ആവശ്യമില്ലെന്നും തൊഴിലുടമയ്ക്ക് ഇരട്ടകളായ പെണ്‍കുട്ടികള്‍ ഉണ്ടെന്നും അതിനാല്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നുമാണ് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടത്.

തങ്ങള്‍ക്ക് സാമ്പത്തീക പ്രതിസന്ധിയില്ലെന്നും കുട്ടികളെ സംരക്ഷിക്കാനുള്ള ധനമുണ്ടെന്നും പിതാവ് കോടതിയില്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടയാളും ഏഷ്യക്കാരനാണ്.
ദിയാധനം വേണ്ട; തൊഴിലുടമയെ കുത്തിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ കൊല്ലണമെന്ന് പിതാവ്

SUMMARY: An Asian man killed his employer in Abu Dhabi by stabbing him to death many times after he was rebuked for spilling diesel he was transporting.

Keywords: UAE, Asian, Blood Money, Stabbed to death, Employer,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia