സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതം; 30,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി; ഇന്ത്യക്കാരന് തടവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 26/04/2015) സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന് മൂന്ന് മാസം ജയില്‍ ശിക്ഷ. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് നിരവധി തവണ അവിഹിതബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത്. 30,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ ഇവ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

അതേസമയം അവിഹിതബന്ധം പുലര്‍ത്തുന്നതിനിടയില്‍ യുവതി തന്റെ പക്കല്‍ നിന്നും പണം കടം വാങ്ങിയിരുന്നുവെന്നാണ് യുവാവ് കോടതിയില്‍ ആരോപിച്ചത്. ഈ പണം തിരികെ നല്‍കാതിരുന്നതോടെയാണ് ഭീഷണി മുഴക്കിയതെന്നും യുവാവ് പറയുന്നു.
ദുബൈയില്‍ ഫോര്‍മാനായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. പ്രതി തന്റെ ആത്മാര്‍ത്ഥ സുഹൃത്താണെന്നാണ് ഭര്‍ത്താവ് കോടതിയില്‍ അറിയിച്ചത്.
സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതം; 30,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി; ഇന്ത്യക്കാരന് തടവ്

SUMMARY: Dubai — A 35-year-old man has been sentenced to three months in jail by the Court of First Instance on the charge of blackmailing a housewife and threatening to defame her by posting compromising photos and videos of them together online, unless she paid him Dh30,000.

Keywords: UAE, Dubai, Indian, Jail, Friend, wife, Sex, Threaten,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia