പാര്‍ട്ടി വാഗ്ദാനം ചെയ്ത് ടൂറിസ്റ്റിനെ ബലാല്‍സംഗം ചെയ്തു; എമിറേറ്റി അറസ്റ്റില്‍
Aug 17, 2015, 13:34 IST
ദുബൈ: (www.kvartha.com 17.08.2015) പാര്‍ട്ടി നടത്തുകയാണെന്ന വ്യാജേന ടൂറിസ്റ്റിനെ ഫ്‌ലാറ്റിലെത്തിച്ച് ബലാല്‍സംഗം ചെയ്ത എമിറേറ്റി അറസ്റ്റില്‍. ലൈംഗീക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8നാണ് സംഭവം നടന്നത്.
\
36കാരിയായ ടൂറിസ്റ്റ് 32കാരനായ പ്രതിയെ ജുമൈറയിലെ ഒരു പാര്‍ട്ടിക്കിടയിലാണ് കണ്ടുമുട്ടുന്നത്. സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നടത്താന്‍ ആഗ്രഹിച്ച ടൂറിസ്റ്റിനെ ഇയാള്‍ തന്റെ കൊട്ടാരത്തില്‍ പാര്‍ട്ടി ഒരുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ ഫ്‌ലാറ്റ് കണ്ടതോടെ ടൂറിസ്റ്റ് സൗകര്യം കുറവായതിനാല്‍ മറ്റ് എവിടെയെങ്കിലും പാര്‍ട്ടിയൊരുക്കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെ പ്രതി ടൂറിസ്റ്റിനെ കയറിപിടിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിന് ശേഷം യുവതിയെ പ്രതി കാര്‍ പാര്‍ക്കിംഗില്‍ എത്തിച്ചതായും പരാതിയില്‍ പറയുന്നു. വൈദ്യപരിശോധനയില്‍ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ കുറ്റം ഏറ്റുപറയാന്‍ പ്രതി തയ്യാറായിട്ടില്ല.
SUMMARY: A 32-year-old Emirati allegedly raped a tourist after luring her into a flat under the pretext of throwing a party.
Keywords: UAE, Emirati, Rape, Tourist,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.