സദ്ദാം ഹുസൈന്റെ സ്റ്റിക്കര്‍ പതിച്ച കാറുമായി സഞ്ചരിച്ചയാള്‍ അറസ്റ്റില്‍

 


സദ്ദാം ഹുസൈന്റെ സ്റ്റിക്കര്‍ പതിച്ച കാറുമായി സഞ്ചരിച്ചയാള്‍ അറസ്റ്റില്‍
റിയാദ്: സദ്ദാം ഹുസൈന്റെ സ്റ്റിക്കര്‍ പതിച്ച കാറുമായി സഞ്ചരിച്ച യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരനാണ് അറസ്റ്റിലായത്.

സദ്ദാമിന്റെ സ്റ്റിക്കര്‍ പതിച്ച ടൊയോട്ട ലെക്‌സസ് തായിഫ് നഗരത്തിലെ റോഡുകളിലൂടെ ചുറ്റിത്തിരിയുന്നുണ്ടെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസമായി കാര്‍ നഗരത്തില്‍ റോന്തുചുറ്റുന്നതായി പോലീസ് അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് സദ്ദാം ഹുസൈന്റെ സ്റ്റിക്കര്‍ പതിച്ച കാര്‍ റോഡിലിറങ്ങിയത്.

SUMMERY: Saudi authorities arrested a local man and seized his car after he stuck the picture of late Iraqi president Saddam Hussein on the rear glass.

Keywords: Gulf, Saudi Arabia, Saddam Hussein, Iraq, Car, Sticker, Saudi Arabia, Custody,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia