കാറില്‍ നിന്നും 107,000 ദിര്‍ഹം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

 


ADVERTISEMENT

അജ്മാന്‍: (www.kvartha.com 08.11.2016) കാറില്‍ നിന്നും 107,000 ദിര്‍ഹം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മാനിലെ അല്‍ ജര്‍ഫില്‍ സ്‌കൂളിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് പ്രതി പണം മോഷ്ടിച്ചത്.

ഉടമ കാര്‍ ലോക്ക് ചെയ്യാതിരുന്നതും പ്രതിക്ക് സഹായമായി. മക്കളെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവന്ന് തിരിച്ച് കാറില്‍ കയറുമ്പോഴാണ് കാറിലുണ്ടായിരുന്ന പണപ്പൊതി കാണാതായത് അറിയുന്നത്. ഉടനെ ഇദ്ദേഹം വിവരം പോലീസിന് കൈമാറുകയായിരുന്നു.

ദുബൈയിലെ താമസക്കാരനായ ഏഷ്യന്‍ പൗരനായിരുന്നു പണം മോഷ്ടിച്ചിരുന്നത്. ഇയാളെ ദുബൈ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

ഇയാളുടെ മുറിയില്‍ നടത്തിയ തിരച്ചിലില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

SUMMARY: Ajman/Sharjah: A man was arrested for allegedly stealing Dh107,000 from an unlocked car parked at a school zone in Al Jurf area in Ajman, Ajman Police said on Monday.

കാറില്‍ നിന്നും 107,000 ദിര്‍ഹം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍


Keywords: Gulf, UAE, Ajman, Robbery
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia