ബിഗ് ടികെറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപയുടെ ഭാഗ്യം സ്വന്തമാക്കിയത് മലയാളി; സമ്മാനത്തുക സുഹൃത്തുക്കളുമായി തുല്യമായി വീതിക്കുമെന്ന് സനൂപ്
Aug 5, 2021, 12:36 IST
ADVERTISEMENT
അബൂദബി: (www.kvartha.com 05.08.2021) മലയാളി യുവാവിന് അബൂദബി ബിഗ് ടികെറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഭാഗ്യം. വൈറ്റില സ്വദേശി സനൂപ് സുനില്‍ (32) ആണ് ആ ഭാഗ്യം സ്വന്തമാക്കിയത്. നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍ കൂടിയായ സനൂപ് ഖത്വറിലെ ലുലു ഹൈപെര്‍ മാര്‍കെറ്റ് ജീവനക്കാരനാണ്. തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സനൂപ് ടികെറ്റെടുത്തത്.
ലുലുവിലെ 19 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും തുല്യമായി പങ്കിട്ടാണ് 1000 ദിര്‍ഹമിന്റെ (ഏകദേശം 20,000 രൂപ) ടികെറ്റ് ഓണ്‍ലൈനായി എടുത്തത്. സമ്മാനത്തുകയും തുല്യമായി വീതിക്കുമെന്ന് സനൂപ് അറിയിച്ചു. ഒന്നര കോടിയോളം രൂപയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക.
നറുക്കെടുപ്പിന് ശേഷം ടികെറ്റ് ഉടമയെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഏറെ ഫോണ്‍വിളികള്‍ക്ക് ശേഷമാണ് ഭാഗ്യവാനെ കണ്ടെത്താനായത്. ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടിയാണ് സനൂപിന്റെ ഭാര്യ. മൂന്നുവയസുകാരന്‍ മകനുണ്ട്.
Keywords: Abu Dhabi, News, Gulf, World, Lottery, Winner, Malayali won Rs 30 crore in the Big Ticket draw
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

