SWISS-TOWER 24/07/2023

ഖത്വറില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

ദോഹ: (www.kvartha.com 16.03.2022) ഖത്വറില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. നെടുവത്തൂര്‍ അമ്പലത്തുംകാല പനയ്ക്കല്‍ പുത്തന്‍വീട്ടില്‍ ജെറിന്റെ ഭാര്യ ചിപ്പി വര്‍ഗീസ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഭര്‍ത്താവ് ജെറിന്‍ ജോണ്‍സണും മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂകിനുമൊപ്പം കാറില്‍ യാത്ര ചെയ്യവേയായിരുന്നു അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ജെറിനാണ് കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍സീറ്റില്‍ കുഞ്ഞുമായി ഇരിക്കുകയായിരുന്നു ചിപ്പി. പരിക്കേറ്റ ഭര്‍ത്താവും മകനും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഖത്വറില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

ഒരു മാസം മുന്‍പാണ് ചിപ്പി സന്ദര്‍ശന വിസയില്‍ ഖത്വറിലെത്തിയത്. ജോലിക്കുള്ള ഇന്റര്‍വ്യു കഴിഞ്ഞു നിയമനം കാത്തിരിക്കുകയായിരുന്നു. ഖത്വറിലെ കമ്പനിയിലാണ് ജെറിന് ജോലി. കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സിവി വില(Villa)യില്‍ വര്‍ഗീസിന്റെയും ഷൈനിയുകെയും മകളാണ് ചിപ്പി.

Keywords:  Doha, News, Gulf, World, Accident, Death, Visit, Car, Visa, Husband, Woman, Malayali woman died in car accident at Qatar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia