യുഎഇയില്‍ മലയാളി ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തില്‍ നിന്ന് ആത്മഹത്യ ചെയ്ത സംഭവം; പിന്നില്‍ കൊവിഡ് ഭയമല്ലെന്ന് പൊലീസ്
Apr 19, 2020, 12:48 IST
ദുബൈ: (www.kvartha.com 19.04.2020) യുഎഇയില്‍ മലയാളി ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തില്‍ നിന്ന് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ കൊവിഡ് ഭയമല്ലെന്ന് ദുബൈ പൊലീസ്. കൊല്ലം പ്രാക്കുളം സ്വദേശി അശോകന്‍ പുരുഷോത്തമന്‍ (47) ആണ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കൊവിഡ് ബാധിച്ചേക്കുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് നിഷേധിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കെട്ടിടത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം പൊലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഫോറന്‍സിക പരിശോധനയ്ക്ക് ശേഷം മാത്രമെ സംഭവത്തിന്റെ വിശദാംശങ്ങള്‍ പറയാനാകൂവെന്നുമാണ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് ജബല്‍ അലിയില്‍ വെച്ച് കാലിലെ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി അശോകന്‍ ആത്മഹത്യ ചെയ്തത്.
താഴെ പാര്‍ക്ക് ചെയ്തിരുന്ന ബസിന് മുകളിലാണ് അദ്ദേഹം വീണത്. തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. ദുബൈയില്‍ ഒരു കമ്പനിയിലെ ഫോര്‍മാനായ അശോക് കുമാര്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നിട്ടുപോയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍ വരാനിരുന്നതാണ്. കൊവിഡ് പരിശോധനയ്ക്കായി അശോകന്‍ സാമ്പിളുകള്‍ നല്‍കിയിരുന്നു.
Keywords: Dubai, News, Gulf, World, Suicide, COVID19, Police, Death, Report, Dubai police, Expat, Malayali expat suicide is not due to covid fear; Dubai police
അതേസമയം പൊലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഫോറന്‍സിക പരിശോധനയ്ക്ക് ശേഷം മാത്രമെ സംഭവത്തിന്റെ വിശദാംശങ്ങള്‍ പറയാനാകൂവെന്നുമാണ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് ജബല്‍ അലിയില്‍ വെച്ച് കാലിലെ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി അശോകന്‍ ആത്മഹത്യ ചെയ്തത്.
താഴെ പാര്‍ക്ക് ചെയ്തിരുന്ന ബസിന് മുകളിലാണ് അദ്ദേഹം വീണത്. തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. ദുബൈയില്‍ ഒരു കമ്പനിയിലെ ഫോര്‍മാനായ അശോക് കുമാര്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നിട്ടുപോയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍ വരാനിരുന്നതാണ്. കൊവിഡ് പരിശോധനയ്ക്കായി അശോകന്‍ സാമ്പിളുകള്‍ നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.