SWISS-TOWER 24/07/2023

ദുബൈ എനോക് പെട്രോള്‍ സ്റ്റേഷനുസമീപം വന്‍ അഗ്നിബാധ

 


ADVERTISEMENT

ദുബൈ എനോക് പെട്രോള്‍ സ്റ്റേഷനുസമീപം വന്‍ അഗ്നിബാധ
ദുബൈ: ദുബൈയിലെ അല്‍ അവിര്‍ പ്രദേശത്തുള്ള എനോക് പെട്രോള്‍ സ്റ്റേഷനുസമീപം വന്‍ അഗ്നിബാധ. വൈകിട്ട് 4 മണിയോടെയാണ്‌ അഗ്നിബാധയുണ്ടായത്. പെടോള്‍ സ്റ്റേഷനുസമീപമുണ്ടായ വാഹനാപകടത്തെതുടര്‍ന്ന്‌ തീപടരുകയായിരുന്നു.

അഗ്നിബാധയില്‍ നിരവധി കാറുകള്‍ കത്തിനശിച്ചു. 1036ം നമ്പര്‍ എനോക് സ്റ്റേഷന്റെ മേല്‍ക്കൂര ഭാഗീകമായി കത്തിനശിച്ചു. പോലീസും ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഒരു മണിക്കൂര്‍ ശ്രമിച്ചതിനു ശേഷമാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്.

പെട്രോള്‍ സ്റ്റേഷനിലെ ജോലിക്കാര്‍ക്കോ മറ്റ് സ്റ്റാഫുകള്‍ക്കോ അഗ്നിബാധയില്‍ പരിക്കേറ്റതായി റിപോര്‍ട്ടില്ല. രണ്ട് മാസം മുന്‍പ് അല്‍ അവിറിലെ മറ്റൊരു എനോക് പെട്രോള്‍ സ്റ്റേഷനിലും അഗ്നിബാധയുണ്ടായിരുന്നു. അപകടത്തിനുശേഷം ഈ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്‌.

SUMMERY: A major fire broke out in the forecourt of an Enoc petrol station on Emirates Road in Dubai’s Al Awir area at around 4pm on Tuesday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia