പത്താം നിലയില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 12.02.2018) പത്താം നിലയില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി മരിച്ചു. മരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. അല്‍ ഖാസിമിയയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

പത്താം നിലയില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിക്ക് ദാരുണാന്ത്യം
വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്തതാണെന്ന് ഗള്‍ഫ് ന്യൂസിന് പോലീസ് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. 41 വയസുള്ള സ്ത്രീ ഇന്ത്യന്‍ കുടുംബത്തിന് കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്.

കുടുംബാംഗങ്ങളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Sharjah: Sharjah Police is investigating the death of a housemaid who fell to her death from the 10th floor of a high-rise residential building, a police official said.

Keywords: Gulf, UAE, Sharjah, Indian maid
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia