SWISS-TOWER 24/07/2023

വീട്ടുജോലിക്കാരിയെ ബ്ലീച്ച് കുടിപ്പിച്ച് കൊലപ്പെടുത്തിയ എമിറേറ്റി യുവതിയെ വിട്ടയക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 13.09.2015) വീട്ടുജോലിക്കാരിയെ ബ്ലീച്ച് കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എമിറേറ്റി യുവതിയെ വിട്ടയക്കും. മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ ദിയാധനം സ്വീകരിക്കാന്‍ സമ്മതിച്ചതോടെയാണ് എമിറേറ്റി വീട്ടമ്മയ്ക്ക് മോചനമൊരുങ്ങുന്നത്.

ഇന്തോനേഷ്യന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. അബൂദാബിയിലെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ബ്ലീച്ച് കുടിപ്പിക്കുന്നതിന് മുന്‍പ് പ്രതി ജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

വീട്ടുജോലിക്കാരിയെ ബ്ലീച്ച് കുടിപ്പിച്ച് കൊലപ്പെടുത്തിയ എമിറേറ്റി യുവതിയെ വിട്ടയക്കും

ജോലിക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നായിരുന്നു പ്രതി ഭര്‍ത്താവിനോട് ഫോണ്‍ ചെയ്ത് പറഞ്ഞത്. എന്നാല്‍ വീട്ടിലെത്തിയ പോലീസ് ജോലിക്കാരിയുടെ വിങ്ങിവീര്‍ത്ത മുഖമാണ് കണ്ടത്. ചുണ്ടുകള്‍ പൊട്ടിയിരുന്നതും സംശയമുണര്‍ത്തി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

2 ലക്ഷം ദിര്‍ഹമാണ് ദിയാധനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

SUMMARY: A woman accused of killing her housemaid by beating her up and making her drink bleach has asked to be released after the victim’s family accepted blood money.

Keywords: UAE, Blood Money, Killed, Indonesian, Emirati,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia