ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഅദിന്‍ വിദ്യാര്‍ത്ഥി
Jun 16, 2016, 12:30 IST
ADVERTISEMENT
ദുബൈ: (www.kvartha.com 16.06.2016) 20-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഏഴ് പ്രതിഭകളോടൊപ്പം ഇന്ത്യയുടെ പ്രതിനിധി മഅദിന്‍ വിദ്യാര്‍ത്ഥി തിങ്കളാഴ്ച മാറ്റുരക്കും. മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമി തിരുമുറ്റത്തു നിന്ന് ഇന്ത്യയുടെ പ്രതിനിധിയായി ദുബൈ ഗവണ്‍മെന്റിന്റെ ക്ഷണ പ്രകാരം ആദ്യമായാണ് ഒരുവിദ്യാര്‍ത്ഥി മത്സരത്തിനു എത്തുന്നത്.
ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത മുഹമ്മദ് താഹ മഹബൂബ് എന്ന വിദ്യാര്‍ത്ഥിയാണ് ഈ ഭാഗ്യവാന്‍. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ആന്ധനായ വിദ്യാര്‍ത്ഥി പങ്കെടുക്കുന്നത്. ഖുര്‍ആന്‍ മുഴുവനും അകകണ്ണിനാല്‍ മനഃപ്പാഠമാക്കിയ വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ ഹോളി ഖുര്‍ആന്‍ കമ്മിറ്റി പ്രതിനിധികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
തിരൂര്‍ അടുത്ത ഒമാച്ചപുഴ വരിക്കോട്ടില്‍ മറിയം ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിന്‍ പെരുമ്പറമ്പ് ദഅവ വിദ്യാര്‍ത്ഥിയായ അനുജന്‍ ഹസ്സനും അന്ധനാണ്. ഇത് പോലൊരു റമദാനില്‍ നാട്ടിലെ ഒരു ദുആ മജ്‌ലിസില്‍ സയ്യിദ് ഖലീലുല്‍ ബുഖാരിയുടെ അടുത്തേക്ക് ജന്മനാ ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത കുഞ്ഞായ മുഹമ്മദ് താഹ മഹബൂബിനെ അന്ന് പ്രവാസിയായ പിതാവ് അബ്ദുല്ല കൊണ്ടുവന്നപ്പോള്‍ തലയില്‍ കൈ വെച്ച് പ്രത്യേകം ദുആ ചെയ്തു പഠനത്തിനു ആശിര്‍വദിച്ചു.
പിതാവിന്റെ ആവശ്യ പ്രകാരം മഅദിനില്‍ പ്രവേശനം ലഭിച്ചു. അന്ന് മുതല്‍ മഅദിന്‍ അക്കാദമിയുടെ തണലില്‍ സയ്യിദ് ഖലീലുല്‍ ബുഖാരിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പഠിച്ചു ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിരറ്റ സന്തോഷത്തിലാണ്. മഅദിന്‍ നല്‍കുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്ലൈന്‍ഡ് സ്‌കൂളില്‍ നിന്ന് ബ്രയില്‍ ലിബിയില്‍ പ്രാവിണ്യം നേടിയാണ് ഖുര്‍ആന്‍ പഠനത്തിനു മുതിര്‍ന്നത്.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മത്സരത്തിന്റെ ക്ഷണം മഅദിന്‍ അക്കാദമിക്ക് ലഭിച്ചപ്പോള്‍ മുഹമ്മദ് താഹ മഹബൂബിനെയാണ് പരിഗണിച്ചത്. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ പഠനത്തിനു കൂടുതല്‍ താല്‍പര്യം ഉണ്ടായതിനാല്‍ മനപ്പാഠമാക്കാന്‍ നാലാം ക്ലാസ് മുതല്‍ ബ്രൈലി മുസ്ഹഫ് ഉപയോഗപ്പെടുത്തി. മൂന്നര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കി ഹാഫിളായി. അധ്യാപകരുടെ പ്രോത്സാഹനം വഴി അറബിക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ ഈ സമയത്ത് തന്നെ കരസ്ഥമാക്കി.
ഒഴിവ് സമയത്തിലെ ഹോബി പ്രസിദ്ധരായ ഖുര്‍ആന്‍ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ പാടലുമാണ്. പിതാവ് പഠന വിഷയത്തില്‍ നല്ല ഊര്‍ജം നല്‍കി. ഇന്ത്യയില്‍ ബംഗളൂരില്‍ മത്സരിക്കാനും കഴിവ് തെളിയിക്കാനും മഅദിന്‍ വഴി അവസരം കിട്ടിയ മുഹമ്മദ് താഹ മഹബൂബിനു ആദ്യമായാണ് രാജ്യത്തിന്റെ പുറത്തു കഴിവ് മാറ്റുരക്കാന്‍ അവസരം കിട്ടിയത്. മഅദിന്‍ അക്കാദമിയിലേക്ക് അതിഥികളായി വരുന്ന അറബികളുടെ മുന്നില്‍ കഴിവ് തെളിയിക്കുവാന്‍, ഉസ്താദുമാര്‍ വഴിഒരുക്കാറുള്ളത് നന്ദിയോടെ അനുസ്മരിക്കുകയാണ് താഹ.
ലോകത്തിലെ അറിയപ്പെട്ട ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവസരം ലഭിച്ചതില്‍ അല്ലാഹുവിനോട് നന്ദി പറയുകയാണ് അന്ധനായ ഇന്ത്യന്‍ പ്രതിനിധി. ഖലീല്‍ തങ്ങളുടെ ആശിര്‍വാദം കൊണ്ട് ഭാവിയില്‍ നല്ല ഒരു ഖുര്‍ആന്‍ പണ്ഡിതനാവാനാണ് മുഹമ്മദ് താഹ ആഗ്രഹിക്കുന്നത്. ദുബൈയില്‍ വിവിധ രാജ്യത്തിലുള്ള മത്സരാര്‍ത്ഥികളുടെ കൂടെ പരസ്പരം ദുആ ചെയ്തു കുശലന്വേഷണം നടത്തി സഹവസിക്കാന്‍ കഴിയുന്നത് വളരെ സന്തോഷം ഉണ്ട്, ഇതിന് അവസരം ഉണ്ടാക്കി തന്ന ഇവിടുത്തെ ഭരണാധികാരികളോട് ആദരവ് തോന്നുന്നതായി മുഹമ്മദ് താഹ പറഞ്ഞു. അറബികളായ പലരും ഇന്ത്യന്‍ പ്രതിനിധിയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ആവേശം കാണിക്കു ന്നത് ശ്രദ്ദേയമായി.
മുഹമ്മദ് താഹ മഹബൂബിനോടൊപ്പം, ബിലാലുല്‍ ഇമാനി (നെതര്‍ലാന്‍ഡ്), മുജ്തബ അലി രിലാലു (ഇറാന്‍), അബ്ദുല്ല ബിന്‍ ഖലീഫ ബിന്‍ അദീം (ഒമാന്‍), ഹാമിദുല്‍ ബശായിര്‍ (കാമറൂണ്‍), ഇസ്മാഈല്‍ ദൂംബിയ (കോട് ദിവോരി COT DIVOIRE), അഹ് മദ് ജമാല്‍ അഹ് മദ് (കെനിയ ), അബ്ദുല്ല സുലൈമാന ബാഹ് (സിര്ര ലിയോന്‍ ) എന്നീ ഏഴു പ്രതിഭകളാണ് തിങ്കളാഴ്ച നടക്കുന്ന മത്സരത്തിലെ പങ്കാളികള്‍.
Keywords : Competition, Gulf, India, Programme, Quran, Student, Ma din college student to participate Holly Quran competition.
ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത മുഹമ്മദ് താഹ മഹബൂബ് എന്ന വിദ്യാര്‍ത്ഥിയാണ് ഈ ഭാഗ്യവാന്‍. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ആന്ധനായ വിദ്യാര്‍ത്ഥി പങ്കെടുക്കുന്നത്. ഖുര്‍ആന്‍ മുഴുവനും അകകണ്ണിനാല്‍ മനഃപ്പാഠമാക്കിയ വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ ഹോളി ഖുര്‍ആന്‍ കമ്മിറ്റി പ്രതിനിധികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
തിരൂര്‍ അടുത്ത ഒമാച്ചപുഴ വരിക്കോട്ടില്‍ മറിയം ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിന്‍ പെരുമ്പറമ്പ് ദഅവ വിദ്യാര്‍ത്ഥിയായ അനുജന്‍ ഹസ്സനും അന്ധനാണ്. ഇത് പോലൊരു റമദാനില്‍ നാട്ടിലെ ഒരു ദുആ മജ്‌ലിസില്‍ സയ്യിദ് ഖലീലുല്‍ ബുഖാരിയുടെ അടുത്തേക്ക് ജന്മനാ ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത കുഞ്ഞായ മുഹമ്മദ് താഹ മഹബൂബിനെ അന്ന് പ്രവാസിയായ പിതാവ് അബ്ദുല്ല കൊണ്ടുവന്നപ്പോള്‍ തലയില്‍ കൈ വെച്ച് പ്രത്യേകം ദുആ ചെയ്തു പഠനത്തിനു ആശിര്‍വദിച്ചു.
പിതാവിന്റെ ആവശ്യ പ്രകാരം മഅദിനില്‍ പ്രവേശനം ലഭിച്ചു. അന്ന് മുതല്‍ മഅദിന്‍ അക്കാദമിയുടെ തണലില്‍ സയ്യിദ് ഖലീലുല്‍ ബുഖാരിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പഠിച്ചു ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിരറ്റ സന്തോഷത്തിലാണ്. മഅദിന്‍ നല്‍കുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്ലൈന്‍ഡ് സ്‌കൂളില്‍ നിന്ന് ബ്രയില്‍ ലിബിയില്‍ പ്രാവിണ്യം നേടിയാണ് ഖുര്‍ആന്‍ പഠനത്തിനു മുതിര്‍ന്നത്.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മത്സരത്തിന്റെ ക്ഷണം മഅദിന്‍ അക്കാദമിക്ക് ലഭിച്ചപ്പോള്‍ മുഹമ്മദ് താഹ മഹബൂബിനെയാണ് പരിഗണിച്ചത്. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ പഠനത്തിനു കൂടുതല്‍ താല്‍പര്യം ഉണ്ടായതിനാല്‍ മനപ്പാഠമാക്കാന്‍ നാലാം ക്ലാസ് മുതല്‍ ബ്രൈലി മുസ്ഹഫ് ഉപയോഗപ്പെടുത്തി. മൂന്നര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കി ഹാഫിളായി. അധ്യാപകരുടെ പ്രോത്സാഹനം വഴി അറബിക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ ഈ സമയത്ത് തന്നെ കരസ്ഥമാക്കി.
ഒഴിവ് സമയത്തിലെ ഹോബി പ്രസിദ്ധരായ ഖുര്‍ആന്‍ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ പാടലുമാണ്. പിതാവ് പഠന വിഷയത്തില്‍ നല്ല ഊര്‍ജം നല്‍കി. ഇന്ത്യയില്‍ ബംഗളൂരില്‍ മത്സരിക്കാനും കഴിവ് തെളിയിക്കാനും മഅദിന്‍ വഴി അവസരം കിട്ടിയ മുഹമ്മദ് താഹ മഹബൂബിനു ആദ്യമായാണ് രാജ്യത്തിന്റെ പുറത്തു കഴിവ് മാറ്റുരക്കാന്‍ അവസരം കിട്ടിയത്. മഅദിന്‍ അക്കാദമിയിലേക്ക് അതിഥികളായി വരുന്ന അറബികളുടെ മുന്നില്‍ കഴിവ് തെളിയിക്കുവാന്‍, ഉസ്താദുമാര്‍ വഴിഒരുക്കാറുള്ളത് നന്ദിയോടെ അനുസ്മരിക്കുകയാണ് താഹ.
മുഹമ്മദ് താഹ മഹബൂബിനോടൊപ്പം, ബിലാലുല്‍ ഇമാനി (നെതര്‍ലാന്‍ഡ്), മുജ്തബ അലി രിലാലു (ഇറാന്‍), അബ്ദുല്ല ബിന്‍ ഖലീഫ ബിന്‍ അദീം (ഒമാന്‍), ഹാമിദുല്‍ ബശായിര്‍ (കാമറൂണ്‍), ഇസ്മാഈല്‍ ദൂംബിയ (കോട് ദിവോരി COT DIVOIRE), അഹ് മദ് ജമാല്‍ അഹ് മദ് (കെനിയ ), അബ്ദുല്ല സുലൈമാന ബാഹ് (സിര്ര ലിയോന്‍ ) എന്നീ ഏഴു പ്രതിഭകളാണ് തിങ്കളാഴ്ച നടക്കുന്ന മത്സരത്തിലെ പങ്കാളികള്‍.
Keywords : Competition, Gulf, India, Programme, Quran, Student, Ma din college student to participate Holly Quran competition.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

