ദുബായ്: പ്രമുഖ വ്യാപാര ശൃംഖലയായ ലുലുവിന്റെ നൂറാമത് സ്റ്റോര്‍ റാസല്‍ ഖൈമയില്‍ ആരംഭിക്കുന്നു.
ലുലു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫ് അലി ദുബായ് ഗ്രാന്റ് ഹയാത്തില്‍ നടത്തി്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 2009ല്‍ തുടങ്ങിവച്ച പദ്ധതി അനുസരിച്ച് 3 വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ തുടങ്ങുക എന്നത് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യമായിരുന്നു. ഈ ലക്ഷ്യമാണ് റാല്‍സല്‍ ഖൈമയിലെ റാക് മാളിലെ സ്റ്റോര്‍ ഉല്‍ഘാടനം ചെയ്യുന്നതോടെ പൂര്‍ത്തീകരിക്കുന്നത്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി ഏപ്രില്‍ 26ന് സ്റ്റോര്‍ ഉല്‍ഘാടനം ചെയ്യും.
ഗള്‍ഫ് രാജ്യങ്ങളിലെമ്പാടുമായി ലുലുവിന്റെ 23 സ്റ്റോറുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തുറന്നത്. അബൂദാബിയെക്കൂടാതെ അല്‍ ഐനിലും മറ്റ് പടിഞ്ഞാറന്‍ മേഖലകളിലുമായി 6 ഹൈപ്പര്‍ മാര്‍ക്കറ്റുകളും തുറന്നിട്ടുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുമായി തുടക്കം കുറിച്ച ലുലു പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേയ്ക്കും വന്‍ കിട സ്ഥാപനങ്ങളിലേയ്ക്കും ചുവടുവയ്ക്കുകയായിരുന്നു.
-Ashraf Zeenath
-Ashraf Zeenath
English Summery
Dubai: Middle Eastern retail major LULU announced the launch of 100th store in Ras Al Khaimah later this month to further strengthen their market share in the region.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.