അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിര്‍മാണം; സ്ത്രീകളുള്‍പ്പടെ നാല് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍
Jul 2, 2020, 13:06 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 02.07.2020) കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തിരുന്ന രണ്ട് സ്ത്രീകളുള്‍പ്പെടെ നാല് പ്രവാസികള്‍ അറസ്റ്റില്‍. 210 ബാരലുകളിലായി സൂക്ഷിച്ചിരുന്ന മദ്യവും മൂന്ന് ഡിസ്റ്റിലേഷന്‍ ഉപകരണങ്ങളും മറ്റ് സാധനങ്ങളുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തത്.
അല്‍ ഖുസൗറിലായിരുന്നു സംഭവം. ബാഗുമായി നടന്നുപോവുകയായിരുന്ന ഒരാള്‍ മുബാറക് അല്‍ കബീറിലെ സെക്യൂരിറ്റി പട്രോളിങ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇയാളുടെ അടുത്തേക്ക് ചെന്നപ്പോള്‍ ബാഗ് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
നാല് കുപ്പി മദ്യമായിരുന്നു ഇയാളുടെ ബാഗിലുണ്ടായിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യനിര്‍മാണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
Keywords: Kuwait, News, Gulf, World, Liquor, Arrest, Arrested, Expats, Patrol, Women, Accused, Liquor manufacturing: Four including two women arrested in Kuwait

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.