വര്‍ണ വെളിച്ചവും സംഗീതവും ഇഴചേരുന്ന പത്താമത് ഷാര്‍ജ വെളിച്ചോത്സവം; അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന സന്ദേശത്തോടെ കൊടിയിറങ്ങി
Feb 16, 2020, 12:51 IST
ADVERTISEMENT
ഷാര്‍ജ: (www.kvartha.com 16.02.2020) ഷാര്‍ജയില്‍ വര്‍ണ വെളിച്ചവും സംഗീതവും ഇഴചേരുന്ന പത്താമത് ഷാര്‍ജ വെളിച്ചോത്സവത്തിന് സമാപനം. ഫെബ്രുവരി അഞ്ചിന് രാത്രി മുനിസിപ്പാലിറ്റി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ഉത്സവത്തിന്റെ കൊടിയിറങ്ങിയിരിക്കുകയാണ്.
ഫെബ്രുവരി അഞ്ച് മുതല്‍ 15 വരെ വ്യത്യസ്തമായ 19 വേദികളിലായ് ജ്വലിച്ചാടിയ ദീപ നടനം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഉത്സവത്തില്‍ ഷാര്‍ജയുടെ തനത് സംസ്‌കാരങ്ങള്‍ വിളിച്ചോതി.
2021 തണുപ്പുള്ള ഫെബ്രുവരിയില്‍ വീണ്ടും കാണാം എന്ന സന്ദേശത്തോടെ വര്‍ണ്ണം കൊടിയിറങ്ങി.
< !- START disable copy paste -->
യുഎഇയുടെ പടിപടിയായുള്ള വളര്‍ച്ച വര്‍ണ്ണത്തില്‍ ചാലിച്ച് ബഹിരാകാശം കീഴടക്കിയ ചരിത്രം വിളിച്ചോതിയാണ് കാഴ്ചകാരെ വിസ്മയിപ്പിച്ചത്.
ആധുനിക സങ്കേതിവിദ്യയും വെര്‍ച്വല്‍ റിയാലിറ്റിയും ഉത്സവത്തില്‍ വിസ്മയം പടര്‍ത്തി.
ലോക സഞ്ചാര വീഥികളിലെ അസുലഭ നിമിഷങ്ങളാണ് ഷാര്‍ജയില്‍ പത്തു ദിവസക്കാലം അരങ്ങേറിയത്. അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ തത്സമയ ഷോകള്‍ പീലി വിടര്‍ത്തി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.






