ലേബര്‍ കേസുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരാം
Aug 20, 2015, 13:01 IST
ദുബൈ: (www.kvartha.com 20.08.2015) ലേബര്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീസ കാലാവധി കഴിഞ്ഞും യുഎഇയില്‍ താമസിക്കാം. തൊഴില്‍ മന്ത്രാലയം താല്‍ക്കാലിക വിസ അനുവദിക്കുകയാണെങ്കില്‍ ഈ സമയം ഏതെങ്കിലും കമ്പനികളില്‍ തൊഴില്‍ നേടാനുമാകും. ഇത്തരം സാഹചര്യങ്ങളില്‍ രാജ്യത്ത് തുടരുന്നവരെ അനധികൃത താമസക്കാരായി കണക്കാക്കില്ല. ഇത്തരക്കാരെ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയാലും പിഴ ഈടാക്കുകയില്ല.
കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം മാത്രം ഇവര്‍ രാജ്യം വിട്ടാല്‍ മതിയാകും. രാജ്യത്ത് തുടരാനായി തൊഴില്‍ വ്യവഹാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളയാളാണെന്ന് വ്യക്തമാക്കുന്ന ഓതറൈസേഷന്‍ ലെറ്റര്‍ ആവശ്യമാണ്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കണം. ഈ അപേക്ഷയില്‍ കേസിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കേണ്ടതാണ്. തുടര്‍ന്ന് കോടതിയില്‍ നിന്ന് ലഭിക്കുന്ന ഓതറൈസേഷന്‍ ലെറ്ററും തൊഴില്‍ മന്ത്രാലയം നല്‍കിയിരിക്കുന്ന കേസിന്റെ നടപടി ക്രമങ്ങള്‍ അടങ്ങിയ രേഖകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഓഫീസില്‍ സമര്‍പ്പിക്കണം. ഇതോടെ പ്രസ്തുത വ്യക്തി ലേബര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡിപാര്‍ട്ട്‌മെന്റിന് ബോധ്യമാകും.
സാധാരണ ഗതിയില്‍ ലേബര്‍ വിസയുടെ കാലാവധി കഴിഞ്ഞാലും ഒരു മാസം കൂടി യുഎഇയില്‍ കഴിയാം. ഈ സമയപരിധിക്കുള്ളില്‍ രാജ്യം വിടണമെന്നാണ് നിയമം. ഒരു മാസത്തിന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍ അനധികൃത താമസക്കാരായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
ഖലീജ് ടൈംസിലെ ലീഗല്‍ വ്യൂയില്‍ ഒരു പ്രവാസിയുടെ ചോദ്യത്തിന് ആശിഷ് മെഹ്ത്ത നല്‍കിയ മറുപടിയാണിത്.
SUMMARY: It is understood that you have been litigating at the Sharjah Courts against your employer for the past one-and-a-half years for not receiving your salaries for a period of ten months. However, your employer is not in a position to clear your salaries which had fallen into arrears and that the owner of the entity where you were working is currently imprisoned.
Keywords: UAE, Sharjah, Labor Case, Overstay,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.