ദുബൈ കെഎംസിസിയെ ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അവാസ്തവ വിവരങ്ങള്‍ കൈമാറിയാല്‍ നിയമ നടപടി

 


ADVERTISEMENT

ദുബൈ: (www.kvartha.com 24.04.2020) ദുബൈ കെഎംസിസിയെ ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അവാസ്തവ വിവരങ്ങള്‍ കൈമാറിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു. ദുബൈ കെഎംസിസിയെ ബന്ധപ്പെടുത്തി അവാസ്തവമായ കാര്യങ്ങള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു കണ്ടു. അത് ചെയ്യുന്നവരും പങ്കുവെക്കുന്നവരും ഒരുപോലെ കുറ്റക്കാരാണ്.

ദുബൈ കെഎംസിസി ദുബൈ ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ക്കനുസൃതമായി കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെയും മതകാര്യ വകുപ്പിന്റെയും ലൈസന്‍സില്‍ സ്വന്തമായ ആസ്ഥാനത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. സംസ്ഥാന കമ്മിറ്റിയാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചുമതലാപൂര്‍വം നിര്‍വഹിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാല്‍ അവര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബൈ കെഎംസിസിയെ ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അവാസ്തവ വിവരങ്ങള്‍ കൈമാറിയാല്‍ നിയമ നടപടി

Keywords:  Dubai, News, Gulf, World, KMCC, Fake, Legal action, Fake information, Dubai KMCC, Social media, Share, Legal action will be taken against fake information
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia