SWISS-TOWER 24/07/2023

ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍: മന്ത്രി മുനീര്‍

 


ADVERTISEMENT

ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍: മന്ത്രി മുനീര്‍
മദീന: നിഷ്ഠൂരമായ കൊലപാതകങ്ങളിലൂടെ സ്വയം ശവക്കുഴി തോണ്ടുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടര്‍ എം.കെ. മുനീര്‍. എതിരാളികളെ ആശയങ്ങള്‍ കൊണ്ട് നേരിടേണ്ടവര്‍ രാത്രിയുടെ മറവില്‍ കൊലക്കത്തിയുമായി ഭ്രാന്തു പിടിച്ച്‌ നടക്കുന്നത് പ്രബുദ്ധ കേരളത്തിന്‍റെ മനസ്സാക്ഷിയെ വെല്ലുവിളിച്ചുകൊണ്ടാണ്.

കണ്ണൂരിലെ ഷുക്കൂര്‍ വധം സംസ്ഥാനത്ത് കേട്ട് കേള്‍വിയില്ലാത്ത പാര്‍ട്ടി ഫാസിസത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. തീര്‍ച്ചയായും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇതിനു വലിയ വില നല്‍കേണ്ടി വരും.

വികസനത്തിനും കരുതലിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നയങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് ഇപ്പോള്‍ കാഴ്ച വെക്കുന്നത്. പിറവത്തെ ജനങ്ങള്‍ നല്‍കിയ അംഗീകാരം നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കും. ഈ ഉപതെരഞ്ഞെടുപ്പോടെ എല്‍ഡിഎഫിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നിടത്തേക്കാണ്‌ കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഉംറ കര്‍മ്മത്തിനിടെ മദീനയിലെത്തിയപ്പോള്‍ മദീന കെഎംസിസി നല്‍കിയ പൊതു സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗിന്റെ വര്‍ധിച്ചു വരുന്ന ജനപിന്തുണയില്‍ അരിശം പൂണ്ടവരാണ് അക്രമത്തിലൂടെയും ദുഷ്പ്രചാരണങ്ങളിലൂടെയും ലീഗിനെതിരെ തിരിയുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കെഎം ഷാജി എംഎല്‍എ പറഞ്ഞു.

പരമാവധി വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ്, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെയും കേരളത്തിന്റെ മൊത്തത്തിലുമുള്ള വികസനത്തിന് ഊന്നല്‍ നല്‍കാനാണ് ലീഗ് ശ്രമിക്കുന്നത്. എന്‍ജിനീയര്‍ അബ്ദുല്‍ സത്താറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെകെ സൈദലവി സംസാരിച്ചു. ബഷീര്‍ കൈപ്പുറം സ്വാഗതവും സുലൈമാന്‍ പണിക്കരപ്പുറായ നന്ദിയും പറഞ്ഞു. എന്‍ജിനീയര്‍ സൈദലവി, അബ്ദുള്ള വാഴക്കാട്, ഹുസൈന്‍ ചോലക്കുഴി എന്നിവര്‍ അതിഥികളെ ബൊക്കെ നല്‍കി സ്വീകരിച്ചു.

English Summery
LDF in critical stage says MK Muneer.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia