ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ കുപ്പികൊണ്ട് യുവതിയുടെ തലയടിച്ച് പൊട്ടിച്ച അഭിഭാഷകയ്ക്ക് മൂന്ന് മാസം തടവ്

 


ദുബൈ: (www.kvartha.com 31.10.2017) ചില്ല് കുപ്പി കൊണ്ട് യുവതിയുടെ തലയടിച്ച് പൊട്ടിച്ച അഭിഭാഷകകയ്ക്ക് മൂന്ന് മാസം തടവ്. പുതുവര്‍ഷ ആഘോഷത്തിനിടയിലാണ് സംഭവമുണ്ടായത്. വാദിയും പ്രതിയും ഉക്രൈന്‍ പൗരകളാണ്. തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് അഭിഭാഷക യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത്. ഇതിനിടയില്‍ ദേഷ്യം കയറി കൈയില്‍ കിട്ടിയ കുപ്പി കൊണ്ട് യുവതിയുടെ തലയടിച്ച് പൊട്ടിക്കുകയായിരുന്നു.

വിചാരണയ്ക്കിടയില്‍ ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു. അന്നുണ്ടായ സംഭവങ്ങള്‍ തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു പ്രതി കോടതിയില്‍ പറഞ്ഞത്.

ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ കുപ്പികൊണ്ട് യുവതിയുടെ തലയടിച്ച് പൊട്ടിച്ച അഭിഭാഷകയ്ക്ക് മൂന്ന് മാസം തടവ്

മദ്യപിച്ചതിനും അസഭ്യം പറഞ്ഞതിനും ശാരീരികമായി ആക്രമിച്ച് സ്ഥിരമായ മുറിവുണ്ടാക്കിയതിനുമാണ് ശിക്ഷ. ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. ആയിരം ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "She approached me and revealed her suspicions to me, which I denied strongly. I saw her then going to ask her husband the same question," the complainant, who is a makeup artist, told the prosecutor.

Keywords: Gulf, UAE, Dubai, Assault
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia