ദുബായില്‍ വന്‍ തോതില്‍ വ്യാജ ദിര്‍ഹം പിടികൂടി; മൂന്ന്‌ പേര്‍ അറസ്റ്റില്‍

 


ദുബായില്‍ വന്‍ തോതില്‍ വ്യാജ ദിര്‍ഹം പിടികൂടി; മൂന്ന്‌ പേര്‍ അറസ്റ്റില്‍
ദുബായ്: ദുബായില്‍ വന്‍ തോതില്‍ വ്യാജദിര്‍ഹം പിടികൂടി. സംഭവത്തോടനുബന്ധിച്ച് മൂന്ന്‌ ഇറാന്‍ പൗരന്മാരെ പോലീസ് പിടികൂടി. എന്നാല്‍ ഇവരെ പിടികൂടുന്നതിനുമുന്‍പ് തന്നെ വ്യാജദിര്‍ഹം വന്‍ തോതില്‍ എക്സ്ചേഞ്ചുകള്‍ മുഖേന കൈമാറിയതായി പോലീസ് അറിയിച്ചു.

വിദേശത്തുനിന്നും വ്യാജ 500 ദിര്‍ഹം നോട്ടുകളാണ്‌ ദുബായില്‍ എത്തിയിട്ടുള്ളത്. ഇറാനിയന്‍ സംഘത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

പ്രതികളില്‍ ഒരാള്‍ ദുബായിലെ എക്സ്ചേഞ്ച് സെന്ററില്‍ നിന്നും ഒരു ലക്ഷത്തിന്റെ ദിര്‍ഹം യൂറോ ആക്കി മാറ്റാനുള്ള ശ്രമത്തിനിടയിലാണ്‌ പോലീസ് പിടിയിലായത്. വ്യാജദിര്‍ഹം ശ്രദ്ധയില്‍പെട്ട ജീവനക്കാരന്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ്‌ ഇയാളെ പോലീസ് പിടികൂടിയത്. പിന്നീട് ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summery
Dubai Police arrested three Iranians who smuggled large sums of fake dirham notes, some of which have already been circulated through changers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia