കുവൈത്തില്‍ വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് അധ്യാപികയായി ജോലി ചെയ്തുവന്നിരുന്ന സ്ത്രീക്കെതിരെ നിയമനടപടി; ബിരുദങ്ങളുടെ അംഗീകാരം റദ്ദാക്കാനും സാമ്പത്തിക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 21.01.2020) കുവൈത്തില്‍ വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് അധ്യാപികയായി ജോലി ചെയ്തുവന്നിരുന്ന സ്ത്രീക്കെതിരെ നിയമനടപടി ആരംഭിച്ചു. ഒരു അറബ് രാജ്യത്ത് നിന്ന് സമ്പാദിച്ചതെന്ന പേരില്‍ മൂന്ന് വ്യാജ ബിരുദങ്ങളാണ് ഇവര്‍ ഹാജരാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

2005ല്‍ സമ്പാദിച്ചതെന്ന പേരില്‍ ഹാജരാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിരുദം, 2008ലെ സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദാനന്തര ബിരുദം, 2013ലെ പിഎച്ച്ഡി ബിരുദം എന്നിവയാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. ബിരുദങ്ങളുടെ അംഗീകാരം റദ്ദാക്കാനും സാമ്പത്തിക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സബീഹ് അല്‍ മഖിസം സിവില്‍ സര്‍വീസ് കമ്മീഷന് അറിയിപ്പ് നല്‍കി. സിവില്‍ സര്‍വീസ് കമ്മീഷനും വ്യാജ അധ്യാപികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഔദ്യോഗിക നിര്‍ദേശം നല്‍കി.

കുവൈത്തില്‍ വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് അധ്യാപികയായി ജോലി ചെയ്തുവന്നിരുന്ന സ്ത്രീക്കെതിരെ നിയമനടപടി; ബിരുദങ്ങളുടെ അംഗീകാരം റദ്ദാക്കാനും സാമ്പത്തിക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kuwait, News, Gulf, World, Teacher, Fake, Certificate, Woman, Kuwait teacher sued over fake academic degrees
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia