കുവൈറ്റില്‍ തൊഴില്‍ വിസ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നു

 


കുവൈറ്റില്‍ തൊഴില്‍ വിസ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നു
കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ സാമൂഹികക്ഷേമതൊഴില്‍ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തൊഴില്‍ വിസ ഇഷ്യൂ ചെയ്യലും വിസ ട്രാന്‍സ്ഫര്‍ നടപടികളുമാണ് ഡിസംബര്‍ രണ്ടാം പകുതിയില്‍ നിര്‍ത്തിവെക്കുകയെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ മന്ത്രാലയത്തിലെ തൊഴില്‍ കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരി ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കും. മന്ത്രാലയത്തിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങളുടെ സൗകര്യത്തിനുവേണ്ടിയാണ് ഇതെന്നും അടുത്തവര്‍ഷം ആദ്യത്തോടെ വിസ നടപടികള്‍ പുനരാരംഭിക്കുമെന്നുമാണ് അറിയുന്നത്.

Keywords: Gulf, Kuwait, Labor, VISA, Private firms, Labor ministry, VISA Transfer, Circular, Jamal Al-Dousari, Kuwait city,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia