കുവൈത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,300 ആയി
Apr 13, 2020, 15:52 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 13.04.2020) കുവൈത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 50 വയസുകാരനായ കുവൈത്ത് പൗരന്റെ മരണമാണ് ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. നേരത്തെ 46 വയസുള്ള ഗുജറാത്ത് സ്വദേശിയും കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
കുവൈത്തില്‍ തിങ്കളാഴ്ച പുതുതായി 66 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,300 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 725 ആയി. 150 പേര് ഇതുവരെ രോഗ മുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1148 പേരാണ് ചികിത്സയിലുള്ളത്. 26 പേര് തീവ്ര പരിചരണവിഭാഗത്തിലാണ്.
Keywords: Kuwait, News, Gulf, World, COVID19, Health, Trending, Patient, Treatment, Health department, Kuwait reports new 66 covid cases, One more fatality

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.